June 04, 2026 |
Share on

റംസാന്‍ മാസം; അനാദരവ് കാണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് പോലീസ്

യാചന, അനധികൃത പണപ്പിരിവ് എന്നിവയക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റില്‍ റംസാനോടനുബന്ധിച്ച് മുന്നറിയിപ്പുമായി പോലീസ്. പുണ്യമാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പോലീസ് മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഒരു മാസം തടവും പിഴയും ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്നും പോലീസ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ തൗഹീദ് അല്‍ കന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. പുണ്യ മാസത്തിന്റെ പവിത്രതയെ അനാദരിക്കും പൊതു സ്ഥലങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കുവൈത്ത് സിവില്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമ ലംഘകര്‍ നിന്ന് നൂറു ദിനാറില്‍ കുറയാത്ത പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

റമദാനെ അനാദരിക്കാന്‍ പ്രേരണ നല്‍കുന്നവരെയും അതിനു സഹായം നല്‍കുന്നവരെയും കുറ്റത്തില്‍ പങ്കാളികളായി കണക്കാക്കും. പകല്‍ സമയങ്ങളില്‍ ഹോട്ടലുകളോ മറ്റോ ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സ്ഥാപനം രണ്ടു മാസത്തേക്ക് പൂട്ടി സീല്‍ ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റമദാന്‍ നാളുകളില്‍ ഗാതാഗതം സുഗമമാക്കുന്നതിനായി ഷോപ്പിംഗ് മാളുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും പബ്ലിക് റിലേഷന്‍ വിഭാഗം അറിയിച്ചു. യാചന, അനധികൃത പണപ്പിരിവ് എന്നിവയക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്യാമ്പയിനുകളും പോലീസ് ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×