തിഹാർ ജയിലിലെ അറിയാത്ത മുഖങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തുന്ന ”ബ്ലാക്ക് വാറണ്ട്” നാളെ മുതൽ നെറ്റ്ഫ്‌ലിക്‌സിൽ കാണാം. പ്രശസ്ത സംവിധായകൻ വിക്രമാദിത്യ മോട്വാനിയുടെ സംവിധാനത്തിലെത്തുന്ന ഈ സീരീസ്, ഇന്ത്യയിലെ ഏറ്റവും വലിയ ജയിലിൽ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ ദൃശ്യാവിഷ്‌കാരമാണ്.
സുനിൽ ഗുപ്തയും സുനേത്ര ചൗധരിയും ചേർന്ന് രചിച്ച “ബ്ലാക്ക് വാറണ്ട്: കൺഫെഷൻസ് ഓഫ് എ തിഹാർ ജയിലർ” എന്ന പ്രശസ്ത പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സീരീസ്, 1980കളുടെ പശ്ചാത്തലത്തിൽ തിഹാർ ജയിലിന്റെ യാഥാർത്ഥ്യങ്ങളാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ മുൻനിര ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ ജോസി ജോസഫിന്റെ കോൺഫ്ലുവൻസ് മീഡിയ, ആന്ദോളൻ പ്രൊഡക്ഷൻസ്, അപ്ലോസ് എന്റർടെയിൻമെന്റ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ഈ സീരീസ്, സേക്രഡ് ഗെയിംസിന്റെ വലിയ വിജയത്തിന് പിന്നാലെ മോട്വാനിയുടെ അടുത്ത പ്രതീക്ഷയുമായാണ് എത്തുന്നത്.’
content summary; Produced by Confluence Media, Andolan Productions and Aplos, ‘Black Warrant’ is on Netflix from tomorrow.