March 21, 2025 |
Share on

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കേബിള്‍ വലിക്കാന്‍ മെറ്റ

അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ‘പ്രൊജക്ട് വാട്ടര്‍വര്‍ത്ത്’

അ‍ഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ അണ്ടർ വാട്ടർ കേബിൾ നിർമ്മിക്കാനൊരുങ്ങി മെറ്റ. 31,000 മൈൽ ദൈർഘ്യമുള്ള ഈ കേബിൾ മെറ്റയുടെ എഐ പദ്ധതികൾക്ക് ​ഗുണകരമാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.Project Waterworth 

‘പ്രൊജക്ട് വാട്ടർവർത്ത്’ നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും 10 ബില്യൺ ഡോളർ ചിലവാകുമെന്നും മെറ്റ അറിയിച്ചു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കാനാണ് ശ്രമമെന്നും മെറ്റ അറിയിച്ചു. 24 ഫൈബർ-പെയർ സിസ്റ്റമാണ് ഭൂമിയുടെ ചുറ്റളവിനേക്കാൾ ദൈർഘ്യമേറിയ കേബിളിൽ ഉപയോ​ഗിക്കുന്നത്. വിവിധ മേഖലകളിൽ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക, ഡിജിറ്റൽ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വികസന അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ അതിവേഗം വളരുന്ന ഇന്ത്യയിൽ, വാട്ടർവർത്ത് പദ്ധതിയിലൂടെ പുരോഗതി വേഗത്തിലാക്കാനും രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 20 ലധികം സബ്‌സീ കേബിളുകൾ വികസിപ്പിച്ചുകൊണ്ട് കമ്പനി പങ്കാളികളുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിവരികയാണെന്നും മെറ്റ പറഞ്ഞു. പുതിയ പ്രോജക്ടിൽ 24 ഫൈബർ ജോഡികളുള്ള കേബിളുകൾ ഉൾപ്പെടുന്നു. മറ്റ് സിസ്റ്റങ്ങളിൽ കാണപ്പെടുന്ന സാധാരണ 8 മുതൽ 16 വരെ ഫൈബർ ജോഡികളേക്കാൾ വളരെ കൂടുതലാണ് ഇത്.

ടെലികമ്മ്യൂണിക്കേഷൻ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ടെലിജിയോഗ്രഫിയുടെ കണക്കനുസരിച്ച്, നിലവിൽ 600 ലധികം അണ്ടർവാട്ടർ കേബിൾ സംവിധാനങ്ങൾ ഭൂമിയെ ചുറ്റുന്നുണ്ട്. ലോക സമുദ്രങ്ങളിലുടനീളമുള്ള ഭൂഖണ്ഡാന്തര ഗതാഗതത്തിന്റെ 95 ശതമാനത്തിലധികവും സബ് സീ കേബിളുകളാണ്.

ഇത് 23,000 അടി വരെ ആഴത്തിലായിരിക്കും കേബിൾ സ്ഥാപിക്കുന്നത്. കപ്പലുകളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി തീരപ്രദേശങ്ങൾക്ക് സമീപമുള്ള ആഴം കുറഞ്ഞ ജലാശയങ്ങൾക്കടിയാലാകും കേബിൾ സ്ഥാപിക്കുക. ഇതിനായി പ്രത്യേക രീതികൾ ഉപയോഗിക്കുമെന്നും മെറ്റാ പ്രഖ്യാപിച്ചു.

2018 ൽ, അണ്ടർവാട്ടർ നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്നതിന് മോസ്കോയ്ക്ക് അണ്ടർവാട്ടർ സാങ്കേതികവിദ്യ നൽകിയെന്ന് ആരോപിച്ച് ഒരു റഷ്യൻ കമ്പനിക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ, കടലിനടിയിലെ ഒരു കേബിൾ തകരാറിലായതിനെ തുടർന്ന് ടോംഗയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടു. ഇത് പ്രാദേശിക ബിസിനസുകൾക്ക് കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കേബിളുകൾ തകരാറുകൾ വ്യാപകമായതോടെ ബാൾട്ടിക് കടലിലെ കപ്പലുകളുടെ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ദൗത്യം നാറ്റോ കഴിഞ്ഞ മാസം ആരംഭിക്കുകയും ചെയ്തിരുന്നു.Project Waterworth 

Content Summary: Project Waterworth will encircle the Earth, connecting five continents; Meta is set to lay a cable from the USA to India
Project Waterworth 

×