UPDATES

വിദേശം

റഷ്യക്കെതിരെ ആഞ്ഞടിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍

റഷ്യക്കെതിരെ ആഞ്ഞടിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍

                       

സൈബര്‍ പ്രവര്‍ത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിക്കാനും ചാരപ്പണി ചെയ്യാനും റഷ്യന്‍ താല്‍പ്പര്യങ്ങള്‍ രഹസ്യമായി പ്രോത്സാഹിപ്പിക്കാനും ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ആയുധങ്ങള്‍ ലഭ്യമാക്കാനും റഷ്യന്‍ സര്‍ക്കാര്‍ റഷ്യയുടെ സ്‌റ്റേറ്റ് മീഡിയ കമ്പനിയായ ആര്‍ ടിയെ ഉപയോഗിക്കുന്നുവെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍.

propaganda intelligence weapons ukraine

റഷ്യ സമീപകാലത്ത് വെളിപ്പെടുത്തിയ തെറ്റായ വിവര പ്രചാരണം അതിന്റെ സ്‌റ്റേറ്റ് നിയന്ത്രിത മാധ്യമമായ ആര്‍ ടി വഴി ശരിയല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുമുള്ള മോസ്‌കോയുടെ വലിയ ശ്രമങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.propaganda intelligence weapons ukraine

റഷ്യന്‍ സ്‌റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റായ ആര്‍ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ധനസഹായവും മറ്റും വെട്ടിക്കുറയ്ക്കുന്നതിന് യുഎസ് പുതിയ നയങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഈ കമ്പനികള്‍ കേവലം കുപ്രചരണം നടത്തുക മാത്രമല്ല, യുഎസ് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റഷ്യയുടെ ചാര ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നും സ്‌റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെന്‍ വ്യക്തമാക്കുന്നു.

ആര്‍ ടിയുടെ മാതൃ കമ്പനികള്‍ക്ക് മേലുള്ള പുതിയ ഉപരോധം റിപ്പോര്‍ട്ടുകള്‍ പരിമിതപ്പെടുത്താനുള്ളതല്ല, മറിച്ച് അവരുടെ ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നത് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനാണ് എന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. ഔട്ട്‌ലെറ്റിന്റെ മറഞ്ഞിരിക്കുന്ന അജണ്ടകളെ അഭിസംബോധന ചെയ്യുന്നതിനായി ആര്‍ ടി ഉന്നത എക്‌സിക്യൂട്ടീവുകള്‍ക്കെതിരായ ഉപരോധവും ആര്‍ ടിയെ ഒരു വിദേശ ഏജന്റായി നിയമിക്കുന്നതും ഉള്‍പ്പെടെയുള്ള മുന്‍ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം.

രഹസ്യമായി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് പത്രപ്രവര്‍ത്തന ധാര്‍മ്മികതക്ക് ചേര്‍ന്നതല്ലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ജനാധിപത്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന മറഞ്ഞിരിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു. റഷ്യ ഉക്രെയെനെ ആക്രമിച്ചതിനുശേഷം ആര്‍ ടി പൂര്‍ണ്ണമായും നിരോധിച്ച യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വ്യത്യസ്തമായി, ഇതുവരെയുള്ള വിദേശബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമേ ആര്‍ ടിയോട് അമേരിക്ക ആവശ്യപ്പെട്ടുള്ളൂ.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനുമുള്ള ആര്‍ടിയുടെ വര്‍ദ്ധിച്ച കഴിവിനെക്കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ യുഎസും യുകെയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള എല്ലാ സഖ്യകക്ഷികളോടും പങ്കാളികളോടും ആര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്താനും അവരുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന മറ്റേതൊരു ഇന്റലിജന്‍സ് ഓപ്പറേഷനും പോലെ ഇതും പരിഗണിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യുക്രെയിനിനുള്ള പിന്തുണയെ ഇല്ലായ്മ ചെയ്യുന്ന വ്യാജ വെബ്‌പേജുകള്‍ സൃഷ്ടിച്ച് നിയമാനുസൃതമായ അമേരിക്കന്‍ മാധ്യമങ്ങളുടെ സൈറ്റുകള്‍ ക്ലോണ്‍ ചെയ്ത ഡോപ്പല്‍ഗേഞ്ചര്‍ എന്ന ഓപ്പറേഷന്റെ ഭാഗമായി ക്രെംലിന്‍ നയിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞരായ ഇല്യ ഗാംബാഷിഡ്‌സെയും നിക്കോളായ് ടുപിക്കിനും നടത്തുന്ന 32 ഇന്റര്‍നെറ്റ് ഡൊമെയ്‌നുകള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കഴിഞ്ഞയാഴ്ച അടച്ചുപൂട്ടിയിരുന്നു.

ആര്‍ടിക്കെതിരെ നടപടിയെടുക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു, ട്രംപ് വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ യൂറോപ്യന്‍, റഷ്യന്‍ കാര്യങ്ങളുടെ സീനിയര്‍ ഡയറക്ടര്‍ ഫിയോണ ഹില്‍ പറഞ്ഞു.

‘ആര്‍ടിക്കെതിരെ യോജിച്ച നടപടിയുണ്ടാകണം, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല. ഇതൊരു സമ്പൂര്‍ണ വിവര യുദ്ധമാണ്. അട്ടിമറിക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തെ എങ്ങനെ സന്തുലിതമാക്കാം എന്നതിനെ കുറിച്ച് നമ്മള്‍ എല്ലായ്‌പ്പോഴും അഭിമുഖീകരിക്കുന്ന തരത്തിലുള്ള പ്രതിസന്ധിയാണിത്. ഇത് ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്’. അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Content summary; propaganda intelligence weapons ukraine

Share on

മറ്റുവാര്‍ത്തകള്‍