2004 ഒരു മെയ് മാസം. കേരളത്തിലെ തീയേറ്ററുകളിൽ ഇതുവരെ കാണാത്ത മുഖം. അധികം പൊക്കമില്ലാത്ത, മുഖത്തു മീശപോലും മുളയ്ക്കാത്ത ഒരു ചെറുപ്പക്കാരൻ പയ്യൻ. അവന്റെ ആദ്യ സിനിമ റിലീസാണ്, സിനിമ ‘ആര്യ’ . പറഞ്ഞു വരുന്നത്ത് അല്ലു അർജുനെ കുറിച്ചാണ്. ഇന്ന് ടോളിവുഡിൽ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഉയരത്തിലെത്തിയ അല്ലു അർജുൻ, അല്ല ”മല്ലു അർജുൻ”. സുകുമാറിന്റെയും, അല്ലു അർജ്ജുന്റെയും യാത്ര ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത് അവിടെ നിന്നാണ്.pushpa2
രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ”പുഷ്പ 2; ദി റൂൾ തീയേറ്ററുകളിലേക്കെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുഷ്പ 2 ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനം മുതൽ തന്നെ മികച്ച പ്രതികരണം ലഭിച്ച ബുക്കിങ്ങിലൂടെ ചിത്രത്തിനുള്ളത് 100 കോടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട്. ഇങ്ങനെയാണെങ്കിൽ ചിത്രം ആദ്യദിനം 250 കോടിയുടെ കളക്ഷൻ കടക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചു. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ബ്രഹ്മാണ്ഡ ചിത്രമായ കൽക്കി 2898 എഡിയുടെ പ്രീ സെയിൽ കളക്ഷനെ മറികടന്ന് പുഷ്പ 2 ഇന്ന് തന്നെ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു കാലത്ത് സിനിമലോകം ഭരിച്ച ബോളിവുഡ് തുടർച്ചയായ പരാജയങ്ങൾ നേരിടുകയാണ്. ഷാരൂഖ് ഖാന്റെ പത്താൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ബോളിവുഡിന്റെ ഭാഗ്യം മാറുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. ഈ സ്പൈ ത്രില്ലർ ലോകമാകെ 1000 കോടിയുടെ വരുമാനം നേടിയപ്പോൾ മറ്റ് ഹിന്ദി സിനിമകൾ കൂടി മികച്ച പ്രകടനം കാഴ്ചവെച്ച് ബോളിവുഡ് വീണ്ടും ഉന്നത നിലയിലേക്ക് എത്തും എന്ന് ട്രേഡ് പണ്ഡിതന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോഴും ഉത്തരേന്ത്യൻ പ്രേക്ഷകരുടെ താൽപ്പര്യവും പിന്തുണയും നഷ്ടപ്പെട്ടിരിക്കുകയാണ്. പരാജയപ്പെട്ട ഏറ്റവും പുതിയ സിനിമകൾ അത് തെളിയിക്കുന്നുണ്ട്. കാർത്തിക് ആര്യൻ്റെ ഷെഹ്‌സാദ, അജയ് ദേവ്‌ഗണിന്റെ ഭോല, അക്ഷയ് കുമാറിന്റെ സെൽഫി, ഭീദ്, ഗുമ്ര തുടങ്ങിയ ചിത്രങ്ങൾ വാണിജ്യപരമായി വലിയ തോതിൽ പരാജയപ്പെട്ടിരുന്നു. പത്താൻ ഒഴികെയുള്ള ഒരു ചിത്രമായ രൺബീർ കപൂറിന്റെ ”തു ജൂതി മെയ്ൻ മക്കാർ” മാത്രമാണ് തിയറ്ററുകളിൽ നല്ല പ്രകടനം കാഴ്ചവെച്ചത്.
എന്നാൽ ഇന്ന് ഇതാ അല്ലു അർജുന്റെ പുഷ്പ്പയോടപ്പം മത്സരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ വിക്കി കൗശൽ നായകനായി വരുന്ന ഛാവയുടെ റിലീസ് മാറ്റിയിരിക്കുകയാണ്. ഡിസംബർ 6 ന് ആയിരുന്നു ഛാവയുടെ റിലീസ് തീരുമാനിച്ചത്. പക്ഷെ പുഷ്പയോടൊപ്പം പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന തോന്നൽ കൊണ്ടാകാം ഛാവയുടെ അണിയറ പ്രവർത്തകർ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക.
2021 ഡിസംബറിൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലൂടെയാണ് പുഷ്പയുടെ യാത്ര ആരഭിക്കുന്നത്. ചലച്ചിത്രനിർമ്മാണത്തിലെ പാരമ്പര്യേതരവും പരീക്ഷണാത്മകവുമായ സമീപനത്തിന് പേരുകേട്ട സുകുമാർ സംവിധാനം ചെയ്ത പുഷ്പ: ദി റൈസ് സാധാരണ മാസ് ഹീറോ ഫോർമുലയിൽ നിന്നുള്ള വ്യതിചലനമായിരുന്നു. മുൻവേഷങ്ങളിൽ നിന്ന് വ്യത്യസ്തനായ വേഷമായിരുന്നു പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രം. കട്ടിയുള്ള താടിയും വ്യത്യസ്‌തമായ കൈയ്യാങ്കളിയുമായി, ഒരു പരുക്കൻ രൂപം അദ്ദേഹം സിനിമക്കായി സ്വീകരിച്ചു.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് താരമെന്ന ബഹുമതിയും അല്ലു അർജുൻ ഇതോടെ സ്വന്തമാക്കിയിരുന്നു. പുഷ്‌പ പോലൊരു കൊമേഴ്‌സ്യൽ മസാലാചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ് നൽകിയതിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്ന് അതിനെ വിമർശിച്ചവരിൽ പലരും ഇന്ന് പുഷ്പ 2 ദി റൂൾ തിയേറ്ററിൽ പോയി കാണാൻ കാത്തിരിക്കുകയാണ്.
പുഷ്പ 2 ദി റൂളിനെകുറിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും സിനിമാപ്രേമികൾ ആഘോഷിക്കുന്നുവെന്ന് പറയാം. ട്രെയിലർ റിലീസിനും ശേഷം സമൂഹമാധ്യമങ്ങളിൽ വലിയ ആവേശം ഉണ്ടാവുകയും ചെയ്തു. “പുഷ്‌പ വൈൽഡ് ഫയർ” എന്ന മുന്നറിയിപ്പോടെ ട്രെയിലർ പുറത്തുവന്നപ്പോൾ, അതിനുശേഷം “കിസ്സിക്” പാട്ട് പ്രേക്ഷകരുടെ ഹൃദയം കവർന്നു. പിന്നീട് “പീലിങ്സ്” എന്ന സോംഗ് സമാനമായ തരംഗവും സൃഷ്ടിച്ചു.pushpa2
Content summary; Pushpa 2 all set to storm theaters worldwide tomorrow