പി വി സിന്ധു ഫൈനലില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ കാത്തിരിപ്പ് വെറുതെയായില്ല. ബാഡ്മിന്റനില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. ഇതോടെ സിന്ധുവിന് ഒരു മെഡല്‍ ഉറപ്പായി. ഇന്ത്യക്ക് റിയോ ഒളിമ്പിക്‌സിലെ രണ്ടാം മെഡലും.

ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ മെഡല്‍ നേടിയ അതേ ദിവസം തന്നെയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം എന്നതും ഇരട്ടി സന്തോഷമായിരിക്കുകയാണ്.

ഇന്നു നടന്ന സെമിയില്‍ ജപ്പാന്റെ ഒകാഹരോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-19, 21-10.

This post was last modified on August 18, 2016 9:29 pm

Related Post
Leave a Comment