രാജ്യത്തെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 49 കുട്ടികളെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും ദലിത്, ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. ഇതില്‍ ഏഴ് കുട്ടികള്‍ ഒഴികെയുള്ളവരെല്ലാം തൂങ്ങി മരിക്കുകയായിരുന്നു. ആണ്‍കുട്ടികളാണ് ജീവനൊടുക്കിയവരില്‍ കൂടുതലും. വിവരാവകാശ പ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ (ജെഎന്‍വി). 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് നവോദയ സ്‌കൂളുകള്‍ തുടങ്ങിയത്. സിബിഎസ്ഇ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയാണ് പൊതുവെ നവോദയ സ്‌കൂളുകള്‍.
വായനയ്ക്ക്: https://goo.gl/JYdmka