UPDATES

Today in India

ശാസ്ത്രം രാജ്യത്തെ വളര്‍ത്തുന്നു; 6 G-യിലേക്ക് ഉയരാന്‍ തയ്യാറെടുത്ത് ഇന്ത്യ

ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്

                       

രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയത്തേക്കാള്‍ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെ കുറിച്ചാണ്. ശാസ്ത്രത്തെ തമസ്‌കരിച്ചുകൊണ്ട് ലോകം മുന്നോട്ടുപോകില്ല എന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായാല്‍ നന്നായി. ശാസ്ത്രത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വികസനവും ഒരു രാജ്യവും കൈവരിച്ചിട്ടില്ല. മിത്തുകളെ മിത്തുകളായും, ശാസ്ത്രങ്ങളെ ശാസ്ത്രമായും, ചരിത്രങ്ങളെ ചരിത്രമായും അംഗീകരിക്കുവാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്.

ചന്ദ്രയാന്‍ മൂന്നിന്റെ ദൗത്യം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ശാസ്ത്രരംഗത്ത് ഉണ്ടായ ഇന്ത്യയുടെ അഭിമാനകരമായ നേട്ടമായിത്തന്നെ ലോകം ഇതിനെ വിലയിരുത്തുന്നുണ്ട്. സമാനമായ രീതിയില്‍ ഇന്റര്‍നെറ്റ് ലോകത്തും ഇന്ത്യ കുതിപ്പാണ് കാഴ്ച വെച്ചിരിക്കുന്നത്. അഞ്ചാം തലമുറ 5G ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഏറെ കഴിയുന്നതിനു മുമ്പാണ് ഇപ്പോള്‍ ആറാംതലമുറയായ 6G യുടെ വരവിനു വേണ്ടി രാജ്യം തയ്യാറെടുക്കുന്നത്. ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മിത്തുകളെ കുറിച്ച് നമ്മള്‍ എന്തൊക്കെ പറഞ്ഞാലും ശാസ്ത്രം ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇതൊക്കെ. ഗ്രീന്‍ എനര്‍ജിയുടെ കാലവും നമ്മള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. ലോകരാജ്യങ്ങളെക്കാള്‍ നമ്മള്‍ പല ശാസ്ത്ര നേട്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ രഹസ്യം. ഇന്ത്യ വളരണം തന്നെ എന്ന് തന്നെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. വിശ്വാസം, അതല്ലേ എല്ലാം…

Share on

മറ്റുവാര്‍ത്തകള്‍