UPDATES

സയന്‍സ്/ടെക്നോളജി

ജി മെയില്‍ എച്ച് ടി എം എല്‍ വ്യൂ മോഡ് ഗൂഗിള്‍ നിര്‍ത്തുന്നു

ഉപയോക്താക്കള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍

                       

ഇന്റര്‍നെറ്റ് വേഗത കുറഞ്ഞ സമയങ്ങളില്‍ അത്യാവശ്യമുള്ള മെയിലുകള്‍ നോക്കാന്‍ ഉപയോക്താവിനെ അനുവദിച്ചിരുന്ന ജി മെയിലിന്റെ ബേസിക് മോഡായ എച്ച് ടി എം എല്‍(ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്ക് അപ്പ് ലാംഗ്വേജ്) വ്യൂ മോഡ് ഗൂഗിള്‍ നിര്‍ത്തുന്നു.

ഉപയോക്താക്കള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു;

*2024 ജനുവരി തൊട്ട് ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഗൂഗിള്‍ ലഭ്യമാക്കില്ല.

*ചാറ്റ്, സ്പെല്‍ ചെക്കര്‍ തുടങ്ങിയ സേവനങ്ങള്‍ എച്ച് ടി എം എല്‍ വ്യൂ മോഡില്‍ ലഭിച്ചിരുന്നില്ലെങ്കിലും, പഴയ ഡിവൈസുകളിലും കുറഞ്ഞ ഇന്റനെറ് കണക്ഷനിലും എച്ച് ടി എം എല്‍ വ്യൂ മോഡ് സഹായകപ്രദമായിരുന്നു.

*ഗൂഗിള്‍ അടുത്തിടെ ജി മെയിലിന്റെ മെറ്റീരിയല്‍ യു നവീകരിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇ മെയിലുകള്‍ എഴുതാം. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഇ മെയിലുകള്‍ ബാര്‍ഡുമായി സംയോജിപ്പിക്കാനും കഴിയും.

*ബേസിക് മോഡ് എച്ച് ടി എം എല്‍ വ്യൂ ഇപ്പോഴും ലഭ്യമാണെങ്കിലും, ഡിഫോള്‍ട്ടായി ഉപയോഗിക്കാനുള്ള സംവിധാനം ഗൂഗിള്‍ എടുത്തു മാറ്റിയിരിക്കുകയാണ്.

*ജി മെയിലിന്റെ ഈ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കു മുമ്പ് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലേക്ക് മാറേണ്ടതുണ്ട്. സമയപരിധി അവസാനിച്ചാല്‍ ഓട്ടോമാറ്റിക്ക് ആയി സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലേക്ക് മാറും.

*ജി മെയിലിന്റെ ഈ സംവിധാനം നിര്‍ത്തലാക്കുന്നത് ഉപഭോക്താക്കളില്‍ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിനോടകം പുതിയ പതിപ്പിലേക്ക് മാറിയിട്ടുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍