പാട്ടെഴുത്തിലും ആലാപനത്തിലുമുള്ള തന്റെ അവിസ്മരണീയമായ കഴിവുകൊണ്ട് ലോകമൊട്ടാകെ അനേകം ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. കഴിവുകൊണ്ടും മികവുകൊണ്ടും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട് ടെയ്‌ലര്‍. എന്നാലിപ്പോള്‍ ന്യൂയോര്‍ക് ടൈംസ് പത്രത്തില്‍ ടെയ്ലറെ പറ്റി വന്ന വാര്‍ത്തയാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. പത്രത്തില്‍ അമേരിക്കന്‍ കണ്‍ട്രി പോപ് ഗായികയും ഗാനരചയിതാവും സംവിധായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ലൈംഗികതയെക്കുറിച്ച് പറയുന്ന ലേഖനം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
‘ലുക്ക് വാട്ട് വീ മെയ്ഡ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഡൂ’ എന്ന തലക്കെട്ടിലുള്ള 5,000-വാക്കുകള്‍ അടങ്ങുന്ന ലേഖനം എഴുതിയിരിക്കുന്നത് എഡിറ്റര്‍ അന്ന മാര്‍ക്‌സാണ്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത LGBTQ+ കമ്യൂണിറ്റിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ടെയ്‌ലര്‍ സ്വിഫ്റ്റ് താന്‍ അതേ കമ്യൂണിറ്റിയിലെ അംഗമാണെന്ന് രഹസ്യമായി തന്റെ രചനകള്‍ വഴി ലോകത്തോട് പറയുകയാണെന്നാണ് ലേഖനത്തില്‍ വാദിക്കുന്നത്.
‘ഒറ്റപ്പെട്ട അവസ്ഥയില്‍, ഒരു ഹെയര്‍പിന്‍ താഴെ വീണാല്‍ അത് അര്‍ത്ഥശൂന്യമോ ആകസ്മികമോ ആകാം’ എന്നാല്‍ ഈ വീഴ്ചയെ ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കുമ്പോള്‍, അതിന് വലിയ പ്രാധാന്യം ഇല്ലായിരിക്കാം. എന്നാലിത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിനെ അങ്ങനെ വിട്ട് കളയാന്‍ സാധിക്കില്ല’ എന്നാണ് അന്ന മാര്‍ക്‌സ് എഴുതുന്നത്.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആരാധകരില്‍ നിന്നും ന്യൂയോര്‍ക് ടൈംസിന്റെ വായനക്കാരില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ലേഖനം സ്വിഫ്റ്റിന്റെ നേട്ടങ്ങളെ തകര്‍ക്കാനുള്ള മാര്‍ഗമാണെന്നും, തന്റെ ലൈംഗികതയെക്കുറിച്ച് സമാനമായ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഷോണ്‍ മെന്‍ഡിസിനെപ്പോലുള്ള ഒരു പുരുഷ കലാകാരനായിരുന്നു ടെയ്ലറെങ്കില്‍ ഇത്തരത്തിലൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കിലായിരുന്നുവെന്നും സ്വിഫ്റ്റിന്റെ പ്രധിനിധി പറഞ്ഞു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എല്ലാം തന്നെ ടെയ്‌ലര്‍ സ്വിഫ്റ്റിനെ പോലെ തന്റെ പ്രവര്‍ത്തന മേഖലയില്‍ വിജയം വരിച്ച സ്ത്രീ കലാകാരികള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ കൊണ്ട് തകര്‍ക്കാനുള്ള ശ്രമങ്ങളെ അടിവരയിടുന്നതാണെന്നു പ്രതിനിധി പറഞ്ഞു.
ചില പത്രപ്രവത്തകര്‍ക്ക് ടെയ്‌ലര്‍ സ്വിഫ്റ്റിനെ കുറിച്ച് എഴുതുമ്പോള്‍. അതിര്‍വരമ്പുകളിലെന്നാണ് തോന്നുന്നത്. അത്രയധികം അസത്യവും അനുചിതവുമായ കാര്യങ്ങങ്ങളാണ് പലപ്പോഴും കെട്ടിച്ചമയ്ക്കപ്പെടുന്നതെന്നും ടെയ്‌ലര്‍
സ്വിഫ്റ്റിന്റെ പ്രതിനിധി തന്റെ പ്രസ്താവനയില്‍ കൂട്ടി ചേര്‍ത്തു.
കരിയറിന്റെ തുടക്കം മുതല്‍ തന്നെ ടെയ്‌ലര്‍ സ്വിഫ്റ്റ് താനൊരു ക്വിയര്‍ വ്യക്തിയാണെന്ന് രഹസ്യമായി അടയാളപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് അന്ന മാര്‍ക്‌സ് തന്റെ ലേഖനത്തിലൂടെ വാദിക്കുന്നു. ഒറ്റപ്പെട്ട ഒരു ഹെയര്‍പിന്‍ താഴെ വീഴുന്നത് അര്‍ത്ഥശൂന്യമോ ആകസ്മികമോ ആകാം, എന്നാല്‍ അവ കൂട്ടത്തോടെ വരുന്നത് ഒരു പക്ഷെ ബാലെറിന ബണ്‍(സ്ത്രീകള്‍ മുടി കെട്ടുന്നൊരു ശൈലി)അഴിഞ്ഞു വീഴുകയാണെന്നു വേണം കരുതാനെന്നും അന്ന തന്റെ ലേഖനത്തിലൂടെ പറയുന്നു. അമേരിക്കയുടെ മുഖ്യധാരായിടങ്ങളില്‍ ക്വിയര്‍ ഐഡന്റിറ്റി ചര്‍ച്ചയാകുന്നതിന് മുന്‍പ് തന്നെ സ്വിഫ്റ്റിന്റെ കലാസൃഷ്ടികളില്‍ ക്വിയര്‍ സാന്നിധ്യം കലരാന്‍ തുടങ്ങിയിരുന്നുവെന്നും അന്ന തന്റെ ലേഖനത്തില്‍ പറയുന്നു.
വളരെ മുന്‍പ് തന്നെ ടെയ്‌ലര്‍ സ്വിഫ്റ്റ് LGBTQ+ കമ്മ്യൂണിറ്റിയെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സംഗീത പരിപാടികളെ ‘സുരക്ഷിത ഇടം’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ ബില്ലുകള്‍ക്കെതിരെ 2019 ലെ വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവരെ പരസ്യമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായി ഒരു വെളുത്ത സിസ്ജെന്‍ഡര്‍(ട്രാന്‍സ്ജെന്‍ഡര്‍ എന്നതിന്റെ വിപരീതപദമാണ് സിസ്ജെന്‍ഡര്‍). പുരുഷനല്ലാത്ത എല്ലാവരില്‍ നിന്നും അവകാശങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു, ‘ഞാന്‍ ഭാഗമല്ലാത്ത ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി വാദിക്കാന്‍ എനിക്ക് കഴിയുമെന്ന് അടുത്തിടെ വരെ ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എന്നും ടെയ്‌ലര്‍
പറഞ്ഞു.
ഈ ഒരു ലേഖനം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് മുന്നോടിയായി തന്റെ ലേഖനത്തില്‍ അന്ന ഇപ്രകാരം എഴുതിയിരുന്നു ‘ടെയ്ലര്‍ സ്വിഫ്റ്റ് തന്റെ ഔപചാരികമായ ഐഡന്റിറ്റി പ്രഖ്യാപനത്തിനു മുന്‍പ് തന്നെ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ചിലര്‍ക്കെങ്കിലും വളരെ വിലപെട്ടതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നതുമായിരിക്കുമെന്നും ഒപ്പം വലിയ ചര്‍ച്ചകള്‍ക്ക് പാത്രമാകുമെന്നും എനിക്കറിയാം. ടെയ്ലര്‍ പങ്കുവച്ച പല കാര്യങ്ങളില്‍ ചിലത് മാത്രമാണ് ഞന്‍ ഇവിടെ ഉള്‍പെടുത്തിയിരിക്കുന്നത്. ഓരോ തവണയും കലാകാരന്മാര്‍ തങ്ങളിലെ വിചിത്രതയെ ചൂണ്ടി കാണിക്കുമ്പോഴും അത് മനസിലാകാത്ത ബധിരരായ ആരാധകരുടെ ചെവിയിലാണ് പതിക്കുന്നത്. ഈ വിചിത്രതയുടെ സാനിധ്യം തിരിച്ചറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും അന്ന തന്റെ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
കാര്യങ്ങള്‍ ഇത്രയും ചര്‍ച്ചയായെങ്കിലും അന്ന മാര്‍ക്‌സിന്റെ ലേഖനത്തെ പറ്റിയുള്ള വിവാദങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ന്യൂയോര്‍ക് ടൈംസ് വിസമ്മതിക്കുകയും ലേഖനത്തില്‍ അന്ന തന്നെ വരാന്‍ പോകുന്ന വിമര്‍ശനങ്ങളെ കുറിച്ച് പരാമര്‍ശിച്ച ഭാഗം ചൂണ്ടി കാണിക്കുകയുമാണുണ്ടായത്.