November 14, 2024 |

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ കൗമാരക്കാരന്‍ മകന്‍

വൈറലായി വീഡിയോ, പ്രതിഷേധം ശക്തം

മധ്യപ്രദേശ് ബിജെപിയിലെ പ്രാദേശിക നേതാവിന്റെ മകന്‍ ഭോപ്പാലിലെ ബെറാസിയയില്‍ വോട്ട് ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ നടപടി എടുക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ഭാരതീയ ജനതാ പാര്‍ട്ടി നേതാവായ വിനയ് മെഹറിന്റെ മകനാണ് വോട്ട് രേഖപ്പെടുത്തിയത്. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവാണ് ചൂണ്ടികാണിച്ചത്. ചൊവ്വാഴ്ച വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വീഡിയോ എടുക്കാന്‍ മൊബൈലുമായി കയറിതാണ് ഇദ്ദേഹത്തിന്റെ മകന്‍.

ബൂത്തിലെത്തിയ അച്ഛനും മകനും കൂടിയാണ് താമര ചിഹ്നത്തിലുള്ള ബട്ടണില്‍ അമര്‍ത്തുന്നത്. വിവിപാറ്റില്‍ വോട്ട് രജിസ്റ്റര്‍ ചെയ്യുന്നതും വീഡിയോയിലുണ്ട്. ബാക്ക് ഗ്രൗണ്ടിലായി മെഹര്‍, മകനോട് ഇത്രയും മതി എന്ന് പറയുന്നതും കേള്‍ക്കാം.സംഭവം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്. ഫോണ്‍ ബൂത്തില്‍ കയറ്റാന്‍ സമ്മതിച്ച തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥരും പ്രതികൂട്ടിലാവും.കുട്ടിയെ ബൂത്തിലേക്ക് അച്ഛനോടൊപ്പം പോകാന്‍ അനുവദിച്ചത് ആര്, എന്തിന് എന്നുള്ള ചോദ്യങ്ങള്‍ക്കും മറുപടി കിട്ടേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം, ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിംഗ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ സന്ദീപ് സൈനിയെ സസ്പെന്‍ഡ് ചെയ്യുകയും ബിജെപി നേതാവിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.സംഭവം നടന്ന ബെരാസിയ മണ്ഡലം പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.

Advertisement