UPDATES

ഇഎംഐയും ക്രെഡിറ്റ് കാര്‍ഡും; പലിശ കുരുക്കിലാവുന്ന മലയാളി

ഗാര്‍ഹിക കടം മുൻപന്തിയിൽ കേരളം

                       

ഒരു മാസത്തിന്റെ ആദ്യത്തിൽ വിജേഷിനെ തേടിയെത്തുന്നത് കാറിന്റെ ഇഎംഐ , വീട് വച്ചതിന്റെ ഇഎംഐ, ഒപ്പം ക്രെഡിറ്റ് കാർഡിന്റെ ഇഎംഐ തുടങ്ങിയവയാണ്. ശമ്പളത്തിന്റെ ഭൂരിഭാഗവും പോകുന്നത് ഇഎംഐയും ലോണും അടക്കാൻ വേണ്ടിയായതിനാൽ മാസാവസാനം പിന്നെയും കടം എടുക്കേണ്ട അവസ്ഥയാണ്. ഇത് ഒരു വിജേഷിന്റെ മാത്രം കഥയല്ല ഇന്ത്യയിൽ ശരാശരി ശമ്പളം വാങ്ങുന്ന ഓരോ പൗരന്റെയും കഥയാണ്. സംസ്ഥാനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കിൽ ഗാർഹിക കടത്തിൽ മുൻപന്തിയിലാണ് കേരളം. houseold debt

മോത്തിലാൽ ഓസ്വാളിൻ്റെ പുതിയ ഗാർഹിക കട റിപ്പോർട്ട് പറയുന്നതും ഇതാണ്. പുതിയ കണ്ടെത്തലുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ ഗാർഹിക കടം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഡിപി) 39.1% എന്ന റെക്കോർഡ് ഉയർന്ന നിലയിലെത്തിയിരുന്നു. ജിഡിപി വിലയിരുത്തുന്ന വരുമാന മുതൽമുടക്കുകളിൽ പ്രധാനപ്പെട്ട ഒരു സ്രോതസാണ് കുടുംബങ്ങളുടെ സമ്പാദ്യം, വ്യക്തിഗത ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ കാണണക്കിലെടുത്താണ് ഇത് നിശ്ചയിക്കുക.

വില്ലനാകുന്ന ക്രെഡിറ്റ് കാർഡുകൾ

സമ്പാദ്യം കുറയുകയും കടം ഉയരുകയും ചെയ്യുന്നത് ഗുരുതരമായ വിഷയമാണ് എന്നും ഇതിലെ പ്രധാന കാരണം ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ആണെന്നും പറയുകയാണ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ പ്രൊഫസർ ഡോ.ഹരികുമാർ.

ഒരു വ്യക്തി അല്ലെങ്കിൽ ഒരു ഗൃഹനാഥൻ എടുക്കുന്ന കടമാണ് ഗാർഹിക കടം എന്ന് പറയുന്നത്. ഒരു വീട്ടിലെ എല്ലാ ആളുകളുടെയും സംയുക്ത കടം കൂടിയാണിത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ കടം 2008 നു ശേഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. പക്ഷെ രാജ്യങ്ങളുടെ ജിഡിപി വർദ്ധിക്കുന്നു എന്ന് പറയുന്നത് പോലെയല്ല ഗാർഹിക കടം ഉയരുന്നത്. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ( ജിഡിപി ) 39.1 ശതമാനമാണ് ഗാർഹിക കടം. 2020-21 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത് 16.5 ശതമാനമായിരുന്നു. എന്നാൽ ഡിസംബർ പാദത്തിൽ ഭവന ഇതര വായ്പകൾ 18.3 ശതമാനം വളർച്ച നേടിയപ്പോൾ ഭവന വായ്പകൾ 12.2 ശതമാനം മാത്രമാണ് വർധിച്ചത്.

ഭവന ഇതര വായ്പകളാണ് അതിവേഗം കൂടുന്നത് അതിന് പിന്നിലെ പ്രധാന കാരണം ക്രെഡിറ്റ് കാർഡുകളാണ്. ഓരോ മനുഷ്യനും വസ്തുവകകൾ വാങ്ങിക്കണം എന്ന ആഗ്രഹമുണ്ട്, പക്ഷെ കയ്യിൽ പണം ഉണ്ടാകില്ല. എന്ത് അഭിലാഷമുണ്ടായാലും അത് സാധിക്കാൻ പോന്ന വിധത്തിലാണ് ഇന്നത്തെ ജീവിത രീതി. ഭാവിയിൽ തന്നെ കൊണ്ട് ഈ കടം നികത്താനാകും എന്ന ബോധ്യം ഉള്ളിൽ വച്ചുകൊണ്ടാണ് വാങ്ങുന്നത്. ഓരോ ബാങ്കുകളും ക്രെഡിറ്റ് കാർഡ് നൽകാനായി ആവശ്യപ്പെടാതെ തന്നെ സമീപിക്കുന്ന അവസ്ഥയാണ്. പ്രമുഖ ന്യൂ ജനറേഷൻ ബാങ്കുകളിൽ ഇന്ന് തുടർന്നു വരുന്ന ഒരു സമ്പ്രദായമാണിത് എന്ന് വേണമെങ്കിൽ പറയാം. മുൻ കാലങ്ങളിൽ ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് ലോൺ ഓഫീസർ മുതൽ ബാങ്ക് മാനേജർ വരെയുള്ളവരെ കാണേണ്ടതുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ക്രെഡിറ്റ് കാർഡുകൾ വലിയ തോതിൽ ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നതിനാൽ, ലഭ്യമായ പരിധിയിൽ അനാവശ്യമായ വാങ്ങലുകൾ നടത്തുകയും പിന്നീട് കടക്കെണിയിൽ വീഴുകയും ചെയ്യുന്ന സന്ദർഭങ്ങൾ നിരവധിയാണ്.

അറിഞ്ഞുകൊണ്ട് കുരുക്കിലാക്കുന്ന ബാങ്കുകൾ

ക്രെഡിറ്റ് കാർഡ് നൽകി ഉപഭോക്താക്കളെ അറിഞ്ഞുകൊണ്ട് കടക്കെണിയിലേക്ക് വീഴ്ത്തുക എന്ന നയമാണ് പല ബാങ്കുകളും മുന്നോട്ട് വയ്ക്കുന്നത്. ഉപഭോക്തൃ സംസ്കാരവും ബാങ്കുകളുടെ കടക്കെണിയിൽ വീണുമാണ് നിലവിൽ ഗാർഹിക കടം ഉയരുന്നതിനുള്ള കാരണം.
ഒരു വ്യക്തിയെയും കുടുംബത്തെയും സംബന്ധിച്ച് വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളോടൊപ്പം കടം നികത്താനുള്ള സാവകാശം കൂടി ലഭിക്കാതെ ഉള്ള സമ്പാദ്യം കൂടി നഷ്ടപ്പെടും. ഇന്ത്യയിലെ ഗാർഹിക സമ്പാദ്യം 2022- 23 സാമ്പത്തിക വർഷത്തെ ജിഡിപിയുടെ 5.1 ശതമാനം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് 2023 സെപ്റ്റംബറിൽ സൂചിപ്പിച്ചിരുന്നു. 47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയായിരുന്നു ഇത്.

ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം 

ക്രെഡിറ്റ് കാര്‍ഡ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോണെടുക്കുമ്പോള്‍ ഭാവിയിലെ പലിശ നിരക്ക് കണക്കാക്കണം  ഒരു ലോണ്‍ എടുക്കുകയാണെങ്കില്‍ ഭാവിയിലെ പലിശ നിരക്കും കൂടി കണക്കാക്കേണ്ടതുണ്ട്. ലോണുകളും കടങ്ങളും കൈകാര്യം ചെയ്യാനുള്ള പദ്ധതി നമുക്കാവശ്യമാണ്. ഉയര്‍ന്ന അളവില്‍ ലോണ്‍ എടുക്കാന്‍ പ്രാപ്തരാണെങ്കിലും നമ്മള്‍ ആവശ്യത്തിന് അനുസരിച്ച് മാത്രവെ ലോണ്‍ എടുക്കാവു.

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെയായിരിക്കണം തിരിച്ചടയ്ക്കേണ്ട ലോണ്‍ തുകയുടെ തവണകള്‍ എന്ന് സാമ്പത്തിക തത്വങ്ങളില്‍ പറയുന്നു. 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ വളരെ നല്ലത്. വന്‍ തുകയാണ് ലോണ്‍ എടുക്കുന്നതെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ വളരെയധികം പ്രയാസകരമായിരിക്കും. തിരിച്ചടയ്ക്കേണ്ട തുക വര്‍ധിച്ചാല്‍ ബാക്കി ചെലവുകള്‍ക്ക് മുടക്കം വരും. വരുമാനത്തിന്റെ 40 ശതമാനത്തിനുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ ലോണ്‍ എടുക്കാം എന്ന് ചിന്തിക്കണം. ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത ലോണുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ലോണുകളും വളരെ എളുപ്പത്തില്‍ ലഭിക്കും.

പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം ലോണുകള്‍ ഒരു പരിഹാരം തന്നെയാകും എന്നതില്‍ സംശയമില്ല. എന്നാല്‍ നീണ്ട കാലയളവില്‍ ഇത്തരം ലോണുകള്‍ തുടര്‍ന്നുപോകുന്നത് വളരെയധികം ദോഷം ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് വര്‍ധിക്കുകയാണെങ്കില്‍ ചെലവുകള്‍ കുറയ്ക്കേണ്ടി വരും. വേഗത്തില്‍ ലോണ്‍ തിരിച്ചടയ്ക്കുക: ഇവയെല്ലാം നിയന്ത്രിക്കാന്‍ ചിട്ടയായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഇതിനായി കുറഞ്ഞ പരിധിയിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക. മാത്രമല്ല വലിയ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ എത്രയും വേഗം അത് തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കുക.

കടത്തില്‍ നിന്നും രക്ഷ നേടണമെങ്കില്‍ നമ്മള്‍ ശരിയായ രീതിയില്‍ ലോണ്‍ തിരഞ്ഞെടുക്കണം. നീണ്ട കാലയളവിലുള്ള ഹോം ലോണുകളില്‍ ഓരോ വര്‍ഷവും കുറഞ്ഞത് നാല് അധിക ഇഎംഐകളെങ്കിലും അടയ്ക്കുന്നതാണ് മികച്ച മാര്‍ഗം. ഏതെങ്കിലും കാരണവശാല്‍ ഇഎംഐ അടയ്ക്കുന്നത് വൈകിയാല്‍ സ്ഥാപനങ്ങള്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പിഴ ഈടാക്കും. ഇത് പലതവണ ആവര്‍ത്തിച്ചാല്‍ നമ്മുടെ സിബില്‍ സ്‌കോറിനെ ഇത് ബാധിക്കും. ഇഎംഐയുടെ കാര്യത്തില്‍ മാത്രമല്ല അടയ്ക്കേണ്ട അവസാന ദിവസമാകുമ്പോള്‍ മാത്രമെ വൈദ്യുതി ബില്ലും, ഫോണ്‍ ബില്ലും തുടങ്ങി മറ്റെല്ലാ ബില്ലുകളും നമ്മള്‍ അടയ്ക്കുകയുള്ളു. ഇവയെല്ലാം ചെറിയ തുകയല്ലെ എന്ന് കരുതി അടയ്ക്കാതിരുന്നാല്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

അമിതമായ ചെലവ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ മാത്രമെ സാമ്പത്തിക അഭിവൃദ്ധി ലഭിക്കുകയുള്ളു. ഇതിനായി ഒരു വ്യക്തി മാത്രമല്ല ഒരു കുടുംബം മുഴുവനും സാമ്പത്തികമായി ഒരു ചാര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട്. കട ബാധ്യത ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. വായ്പകള്‍ അതിവേഗം തിരിച്ചടച്ചാല്‍ വരുമാനം ആവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാവധാനം വായ്പയടച്ച് കടത്തിലേക്ക് നീങ്ങുന്നതിന് പകരം നേരത്തെ തന്നെ വായ്പകള്‍ തിരിച്ചടക്കുകയാണെങ്കില്‍ ദിവസേനയുള്ള ചെലവുകള്‍ക്ക് വലിയ തുക തന്നെ നീക്കിവയ്ക്കാന്‍ സാധിക്കും.

ലഭിക്കുന്ന വരുമാനത്തിന്റെ അംശം കൊണ്ടാണ് പലപ്പോഴും കടം നികത്തി കൊണ്ടുപോകാൻ സാധിക്കുന്നത്. കടം കൂടുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല റിയൽ എസ്സ്റ്റേറ്റിലേയും, ഭവന മേഖലയിലെയും നിക്ഷേപമാണ് ഇത് കൂട്ടുന്നതിനുള്ള കാരണം എന്ന ഒട്ടും പ്രാധാന്യം അർഹിക്കാത്ത വിശദീകരണമാണ്‌ ധനകാര്യ വകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ നൽകിയത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ടെത്തലിൽ തന്നെ ഇതിന്റെ അപകടസാദ്ധ്യതകളെ കുറിച്ച് എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തരം അപകടങ്ങളെ തരണം ചെയ്യാനും ജനങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനും വേണ്ടിയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്റെ പലിശ വ്യത്യാസങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. പക്ഷെ അതുകൊണ്ടൊന്നും  ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കുറയുന്നില്ല എന്നാണ് ആർ ബി ഐയുടെ കണക്കുകളിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്നത്. സുരക്ഷിതമായ ക്രയവിക്രയമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നടന്നിട്ടുള്ളത്. ഒരു മാസം 20000 രൂപ ക്രെഡിറ്റ് സിഡ് വഴി ചെലവഴിക്കുമ്പോൾ അടുത്തമാസം അത് തിരിച്ചടക്കാനുള്ള ശേഷി ഉണ്ടോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്. ഇത്തരത്തിൽ ക്രെഡിറ്റ് കാർഡുകൾ നൽകി അതിന്റെ പലിശ ഉപയോക്താക്കളിൽ നിന്ന് വാങ്ങിച്ചെടുക്കാം എന്ന തന്ത്രമാണ് ന്യൂജനറേഷൻ ബാങ്കുളുടേത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ ചെയ്ത തുകയ്ക്ക് വളരെ ഉയർന്ന പലിശ നിരക്ക് ബാധകമാണ്, ക്രെഡിറ്റ് തുകയുടെ പേയ്‌മെൻ്റുകൾ വൈകിയാൽ അധിക പലിശ നൽകേണ്ട സ്ഥിതിയുണ്ടാകും. ഇങ്ങനെ നോക്കുമ്പോൾ വളരെ ഗുരുതരമായ അവസ്ഥയിലാണ് ഗാർഹിക കടം.

content summary :  report on household debt is increasing and how it will affect a normal family d d d d d d d d d d d d d d  d d d  d d d d  d d d d d d d d d d d d d d d d d dd d d d d d d d d d d d  d d d d d d d d 47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയായിരുന്നു ഇത്. ഇതുമായി നോക്കുമ്പോൾ വളരെ ഗുരുതരമായ അവസ്ഥയിലാണ് ഗാർഹിക കടം b

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍