UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ടെയ്‌ലര്‍ സ്വിഫ്റ്റും ഇനി ലോക കോടീശ്വരി

പുത്തന്‍ കോടീശ്വരന്മാരുടെ എണ്ണം കൂടുന്നു

                       

ലോകത്ത് മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ശതകോടീശ്വരന്മാർ പിറവിയെടുത്തിരിക്കുവെന്ന് ഫോർബ്സ് ബിസിനസ് മാഗസിൻ. മാഗസിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം ലോകത്തുള്ള 2,781 വ്യക്തികളുടെ സമ്പത്ത് ഒരു ബില്യൺ ഡോളറിലധികമാണ് വർദ്ധിച്ചിരിക്കുന്നത് അതായത് ഏകദേശം 83,41,19,00,000 ഇന്ത്യൻ രൂപ. ഇത്തവണ പട്ടികയിൽ പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റും ഇടം നേടിയെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

ലോകത്തിലെ ശതകോടീശ്വരന്മാർ എല്ലാവരും ചേർന്ന് 14.2 ട്രില്യൺ ഡോളറിൻ്റെ ആസ്തിയാണ് ( 1,18,45,22,82,00,00,000 ഇന്ത്യൻ രൂപ ) കൈവശം വച്ചിരിക്കുന്നത്. 2023 ൽ നിന്ന് രണ്ട് ട്രില്യൺ ഡോളറിൻ്റെ ( 16,68,26,00,00,00,000.03 ഇന്ത്യൻ രൂപ) വർദ്ധനവ് അടയാളപ്പെടുത്തുന്നത്. ഇത് യുഎസും ചൈനയും ഒഴികെയുള്ള മറ്റെല്ലാരാജ്യങ്ങളുടെയും ജിഡിപിയെ മറികടന്നിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾക്കുമിടയിൽ കോടിക്കണക്കിന് ആളുകൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് ശതകോടീശ്വരന്മാരുടെ സമ്പത്തിൽ 120% വർദ്ധനവുണ്ടായിരിക്കുന്നത്.

2024 ൽ ഫോബ്‌സിൻ്റെ പട്ടികയിൽ ഇടം നേടിയ 265 പുതുമുഖങ്ങളിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്. 34 കാരിയായ സ്വിഫ്റ്റ് തൻ്റെ റെക്കോർഡ് തകർത്ത ഇറാസ് പര്യടനത്തിനും സംഗീത പരിപാടികൾക്കും ശേഷം 1.1 ബില്യൺ ഡോളർ (91,76,64,55,000 ഇന്ത്യൻ രൂപ) ആസ്തിയുമായാണ് ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയത്.

ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, 44- ലധികം ഗാനങ്ങൾ മെഗാ – സംഗീത പരിപാടിയായ ഇറാസ് ടൂർ, ഏകദേശം മൂന്നര മണിക്കൂർ വരെ നീണ്ടു നിന്നതായിരുന്നു. ടെയ്‌ലറിന്റെ ഇറാസ് ടൂർ യുഎസിൽ മാത്രം 700 മില്യൺ ഡോളറിലധികമാണ് ( 57,94,60,00,000 ഇന്ത്യൻ രൂപ) ടിക്കറ്റ് വില്പനയിൽ നിന്ന് നേടിയത്.

ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തി ആഡംബര വസ്തുക്കളുടെ കമ്പനിയായ എൽവി എംഎച്ചിൻ്റെ ( ലൂയി വിറ്റൺ മൊയ്റ്റ് ഹെന്നസി) ഭൂരിഭാഗം സ്വത്തുക്കളുടെയും ഉടമയായ ബെർണാഡ് അർനോൾട്ടാണ്. ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം 2023 – ൽ അദ്ദേഹത്തിൻ്റെ സമ്പത്ത് 10% ശതമാനം വർദ്ധിച്ച് 233 ബില്യൺ ഡോളറായി ഉയർന്നു (1,94,37,90,85,00,000 ഇന്ത്യൻ രൂപ). 195 ബില്യൺ ഡോളറുമായി (1,62,68,07,00,00,000 ഇന്ത്യൻ രൂപ) ഇലോൺ മസ്ക് രണ്ടാം സ്ഥാനത്താണ്. മസ്കിന്റെ സമ്പത്തിൽ 2023 നെ അപേക്ഷിച്ച് എട്ട് ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.

‘ലോകമെമ്പാടുമുള്ള കോടീശ്വരന്മാരും ധനികരുമായ വ്യക്തികളെ സംബന്ധിച്ചിടത്തോളം 2023 ഒരു അത്ഭുതകരമായ വർഷമായിരുന്നു,’ എന്നാണ് ഫോർബ്സിൻ്റെ വെൽത്ത് എഡിറ്റർ ചേസ് പീറ്റേഴ്സൺ-വിത്തോൺ പറഞ്ഞത്.’ റെക്കോർഡ് തകർത്ത 14 ശതകോടീശ്വരന്മാർക്ക് (100 ബില്യൺ ഡോളറിലധികം ആസ്തിയുള്ളവർ) 12 – അക്കം കവിഞ്ഞ സമ്പത്തുണ്ട്.

ലോകം സാമ്പത്തിക അനിശ്ചിതത്വം നേരിട്ടുകൊണ്ടിരിക്കുമ്പോഴും , അതിസമ്പന്നർ അഭിവൃദ്ധി പ്രാപിക്കുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കോടീശ്വരൻമാരുടെ ഈ സമ്പത്ത് തുല്യമായും ആനുപാതികമായും കാര്യക്ഷമമായും പാവപെട്ട ജനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ട അടിയന്തിര ശ്രമങ്ങൾ ആരംഭിക്കണമെന്നാണ് ഇക്വാളിറ്റി ക്യാമ്പയിൻ നടത്തുന്ന വ്യക്തികളുടെ വാദം.

‘ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു സമയത്ത്, ഇത്തരത്തിൽ ധനം സമ്പാദിക്കാൻ ഏതാനും വ്യക്തികളെ അനുവദിക്കുന്നത് തികച്ചും മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യമാണ്. ഈ രീതിയിൽ സമ്പത്ത് ഉണ്ടാക്കണമെങ്കിൽ അത് ചൂഷണത്തിലൂടെ മാത്രമേ സാധ്യമാകൂ, സമ്പത്തിൻ്റെയും മറ്റ് വിഭവങ്ങളുടെയും കുത്തകവൽക്കരണം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ വലിയ ശക്തിയും സ്വാധീനവും ഉപയോഗിക്കാൻ ധനികരെ അനുവദിക്കുന്നു. സർക്കാർ ഇടപെടലിലൂടെയും നിയന്ത്രണത്തിലൂടെയും സമ്പത്ത് വിതരണത്തിലെ അസമത്വങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹമാണ് ഞാൻ ഇവിടെ പറഞ്ഞു വക്കുന്നത്’ എന്ന് ഗ്ലോബൽ ജസ്റ്റിസ് നൗ എന്ന കാമ്പെയ്ൻ ഗ്രൂപ്പിലെ അംഗമായ ഡെയ്‌സി പിയേഴ്‌സൺ പറഞ്ഞു.

‘ആഗോള സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന സമ്പത്ത് മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്നതിന് പകരം ഒരു വിഭാഗം വ്യക്തികൾ എത്രമാത്രം സമ്പത്ത് പിടിച്ചെടുക്കുന്നു എന്നതിൻ്റെ വാർഷിക കണക്കെടുപ്പാണ് ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക. ഇവർ കയ്യടക്കി വച്ചിരിക്കുന്ന സമ്പത്ത് കൂടുതൽ തുല്യമായും ആനുപാതികമായും കാര്യക്ഷമമായും വ്യാപിപ്പിക്കുക എന്നതാണ് വരും വർഷങ്ങളിൽ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ട അടിയന്തിര ദൗത്യം’. എന്നാണ് ഹൈ പേ സെൻ്റർ തിങ്ക്ടാങ്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക് ഹിൽഡ്യാർഡ് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍