Continue reading “ലോക ഹൃദയ ദിനാചരണം”

" /> Continue reading “ലോക ഹൃദയ ദിനാചരണം”

"> Continue reading “ലോക ഹൃദയ ദിനാചരണം”

">

UPDATES

കേരളം

ലോക ഹൃദയ ദിനാചരണം

                       

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എം.ഒ.എസ്.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തി. രാവിലെ 10 മണിക്ക് ഫ്‌ളാഷ് മോബോടുകൂടി തുടങ്ങിയ പരിപാടി, ആശുപത്രി സി.ഇ.ഒ. ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഈപ്പന്‍ പുന്നൂസ് ആമുഖ സംഭാഷണം നടത്തി. എം.ഒ.എസ്.സി യിലെ പ്രിസിഷന്‍ ആന്‍ജിയോപ്‌ളാസ്റ്റിയുടെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഹൃദ്രോഗ പ്രതിരോധ അവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചും ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ലൂയി ഫിഷര്‍ സംസാരിച്ചു. കൂടാതെ പ്രിസിഷന്‍ ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയരായ ആദ്യ നൂറു രോഗികളുടെ പുന:സമാഗമവും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു.

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ ചെറുധാന്യങ്ങള്‍ (മില്ലറ്റ്‌സ്) ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു മില്ലറ്റ് മിഷന്‍ റിസോഴ്‌സ് സംഘം മേധാവി ദീപാലയം ധനപാലന്‍ സംസാരിച്ചു. തുടര്‍ന്ന് സി.വി.ടി.എസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുജിത്ത് അലക്‌സാണ്ടര്‍ കുര്യന്‍ നന്ദി പ്രകാശനം ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍