UPDATES

ഹിന്ദി ഹൃദയ ഭൂമികളിൽ ബിജെപി തരംഗം

നിയമസഭ തെരഞ്ഞെടുപ്പ് ഫലം

                       

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബിജെപി. മധ്യപ്രദേശിൽ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ ഭൂരിപക്ഷം പിടിച്ചത്.ഇതോടെ മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫിസുകളിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്.അതേ സമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ ലീഡ് ബിജെപി പിടിച്ചിടുത്തു.


തെലങ്കാനയിൽ കോൺഗ്രസ് ഉദയം

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലെത്താൻ ഒരുങ്ങുന്നത്.തെലങ്കാനയിൽ ചാക്കിട്ടുപിടുത്തം തടയാൻ കോൺഗ്രസ് നേതാക്കൾക്കു കനത്ത സുരക്ഷ


ഛത്തീസ്ഗഢിലും താമര വിരിയുന്നു

എ ഐ സി സി ആഘോഷങ്ങൾ നിർത്തിവച്ചു.കോൺഗ്രസ് തൊട്ടു പിന്നിലാണ്.


രാജസ്ഥാനത്തിലും,മധ്യപ്രദേശിലും താമരപൊയ്ക

മധ്യപ്രദേശിന്റെ ക്യാപ്റ്റൻസി ശിവരാജ് സിങ് ചൗഹാൻ ഭദ്രമാക്കിയപ്പോൾ അശോക് ഗെലോട്ടിനെ
നിരാശനാക്കി ബിജെപി മുന്നേറ്റമാണ് രാജസ്ഥാനിൽ


കെസിആറിന് തെലങ്ക് ദേശത്തിൽ കാലിടറന്നു
ഗാജ്വെല്‍, കാമരറെഡ്ഡി എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കുന്ന കെ ചന്ദ്രശേഖര റാവു പിന്നിലാണ്.

സിർസില മണ്ഡലത്തിൽ കെ ചന്ദ്ര ശേഖർ റാവുവിന്റെ മകൻ കെ ടി രാമ റാവു ( ബിആർഎസ്) പിന്നിൽ. കോൺഗ്രസ് സ്ഥാനാർഥി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി ഒരു മണ്ഡലത്തിലും മുന്നിൽ

സോണിയ ഗാന്ധിക്ക് ജയ് വിളിച്ചു കോൺഗ്രസ്.


രാജസ്ഥാനിൽ ഒരിടത്ത് സിപിഎം
രാജസ്ഥാനിലെ ബാന്ദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ബാൽവൻ പൂനിയയാണ് മുന്നിൽ


രാജസ്ഥാനിൽ പൈലറ്റും,അശോക് ഗെലോട്ടും മുന്നിൽ

ടോങ്ക് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുന്നേറിക്കൊണ്ടിരിക്കുന്നു , മുഖ്യ മന്ത്രി അശോക് ഗെലോട്ടും മുന്നിലാണ്.എന്നാൽ സംസ്ഥാനത്തു  ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്


ഹിന്ദി ഹൃദയ ഭൂമികളിൽ ഒന്നിൽ കമൽനാഥിനെ കൈവിട്ടു.ശിവരാജ് സിങ് ചൗഹാൻ മുന്നിൽ

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭാവി സുരക്ഷിതമെന്നായിരുന്നു ഫല പ്രഖ്യപനത്തിന്റെ ആദ്യ മണിക്കൂറികളിൽ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞിരുന്നത്. ചിന്ദവാഡിൽ കമൽനാഥ്‌ പിന്നിലാണ്.മധ്യപ്രദേശിൽ തുടർ ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.ബുധിനിയിൽ ശിവരാജ് സിങ് ചൗഹാൻ മുന്നിൽ.



അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിലെ ലീഡ് നില അനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിച്ച് മത്സരമായിരുന്നു നടന്നത്.

നിലവിലെ ലീഡ് നില അനുസരിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷം മറികടന്നിരിക്കുയാണ് ബിജെപി. ഛത്തീസ്ഗഢിൽ കോൺഗ്രസ്മായി ഇഞ്ചോടിഞ്ചു പോരാട്ടം, തെലങ്കാനയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസാണ് ഭരണത്തിൽ. മധ്യപ്രദേശിൽ ബിജെപിയും. തെലങ്കാനയിൽ, സംസ്ഥാനം രൂപീകരിച്ചപ്പോൾ തൊട്ട് ഭരണത്തിലിരിക്കുന്ന ബിആർസ് കടപുഴകുകയാണ് എന്ന സൂചനകളാണ് ആദ്യനിമിഷങ്ങളിൽ തന്നെ ലഭിക്കുന്നത്. ഇവിടെ കോൺഗ്രസ് ഭരണത്തിലേറും എന്നായിരുന്നു സർവ്വേ ഫലങ്ങളും സൂചിപ്പിച്ചിരുന്നത്. ആ പ്രവചനം സത്യമാകുന്ന തരത്തിലാണ് നിലവിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്.


മധ്യപ്രദേശ്

ആകെ സീറ്റ്-230

ഭൂരിപക്ഷത്തിന് വേണ്ടത്-116

ഏറ്റവും ഒടുവിലത്തെ ലീഡ് നില

ബിജെപി-127

കോണ്‍ഗ്രസ്-98

ബിഎസ്പി-0

മറ്റുള്ളവര്‍-0

രാജസ്ഥാന്‍

ആകെ സീറ്റ്-199

ഭൂരിപക്ഷത്തിന് വേണ്ടത്-100

ഏറ്റവും ഒടുവിലത്തെ ലീഡ് നില

ബിജെപി-110

കോണ്‍ഗ്രസ്-75

ബിഎസ്പി-2

മറ്റുള്ളവര്‍-12

ഛത്തീസ്ഗഢ്

ആകെ സീറ്റ്-90

ഭൂരിപക്ഷത്തിന് വേണ്ടത്-46

ഏറ്റവും ഒടുവിലത്തെ ലീഡ് നില

ബിജെപി-48

കോണ്‍ഗ്രസ്-40

ബിഎസ്പി-0

മറ്റുള്ളവര്‍-0

തെലങ്കാന

ആകെ സീറ്റുകള്‍-119

ഭൂരിപക്ഷത്തിന് വേണ്ടത്-60

ഏറ്റവും ഒടുവിലത്തെ ലീഡ് നില

ബിആര്‍എസ്-37

കോണ്‍ഗ്രസ്-70

ബിജെപി-8

എ ഐ എം ഐ എം-3

മറ്റുള്ളവര്‍-1

 


രാജസ്ഥാൻ 2018

ബിജെപി-73

കോണ്‍ഗ്രസ്-101

ബിഎസ്പി-6

മറ്റുള്ളവര്‍-3

മധ്യപ്രദേശ് 2018

ബിജെപി-109

കോണ്‍ഗ്രസ്-114

ബിഎസ്പി-2

ഛത്തീസ്ഗഢ് 2018

ബിജെപി-68

കോൺഗ്രസ്-15

ബിഎസ്പി-2

മറ്റുള്ളവർ-0

തെലങ്കാന 2018

ബിആർഎസ്-88

കോൺഗ്രസ്-19

ബിജെപി-1

എ ഐ എം ഐ എം-7

മറ്റുള്ളവർ-4


 

Share on

മറ്റുവാര്‍ത്തകള്‍