ആരാധകരുടെ മനം കവർന്ന സിനിമയാണ് മൈക്കൽ ഷോൾട്ടർ സംവിധാനം ചെയ്ത ‘ദി ഐഡിയ ഓഫ് യു’. പ്രണയം എന്ന വികാരത്തിന് പ്രായമോ പ്രശസ്തിയോ ഒന്നും ഒരു മാനദണ്ഡമല്ല എന്ന് പലപ്പോഴും പറയാറുണ്ടല്ലോ, അത്തരത്തിൽ ഇരു മനസുകളുടെ സ്നേഹത്തിന്റെ വൈകാരിക നിമിഷങ്ങളിൽ കൂടി കഥ പറയുന്ന ചിത്രമാണ് ദി ഐഡിയ ഓഫ് യു. the idea of you romantic movie
റൊമാൻ്റിക് കോമഡി ചിത്രമായ , ദി ഐഡിയ ഓഫ് യു വിൽ 40 വയസ്സുള്ള ഒരു മകളുള്ള സോളീൻ , ഒരു പ്രശസ്ത ബോയ് ബാൻഡിലെ 24 വയസ്സുള്ള ഗായകയുമായി അപ്രതീക്ഷിതമായി പ്രണയത്തിലാകുന്നു. ഒരു പക്ഷെ ചിലർക്കെങ്കിലും വിഡ്ഢിത്തമാണെന്ന് തോന്നുന്ന ആശയമാണെങ്കിലും, ദി ഐഡിയ ഓഫ് യു വികാരാധീതമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടു പോകുന്ന ചിത്രമാണ്.
ലോസ് ഏഞ്ചൽസിലെ ആർട്ട് ഗാലറി ഉടമയായ സോളീൻ തൻ്റെ മകൾ ഇസിയെ കോച്ചെല്ല ( കാലിഫോർണിയയിലെ എംപയർ പോളോ ക്ലബ്ബിൽ നടക്കുന്ന ഒരു വാർഷിക സംഗീത കലാമേള ) ആഘോഷത്തിൽ വച്ച് കുട്ടിക്കാലത്ത് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ഓഗസ്റ്റ് മൂൺ എന്ന ബാൻഡിന്റെ സംഗീത പരിപാടി കാണാൻ പോകുന്നു. അവിടം മുതലാണ് സോളീന്റെ ജീവിതത്തിലെ പുതിയ മനോഹരമായ അധ്യായത്തിന് തുടക്കം കുറിക്കുന്നത്.
ആൻ ഹാത്‌വേയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സോളീനായി വേഷമിട്ടിരിക്കുന്നത്. തന്റെ കഥാപാത്രത്തെ വളരെ അനായാസേന അവതരിപ്പിക്കാൻ ആൻ ഹാത്‌വേക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ ആനിന്റെ അഭിനയ മികവ് ഒരു സാധാരണ റൊമാൻ്റിക് കോമഡി ചിത്രം എന്നതിലെക്കാളുപരി ദി ഐഡിയ ഓഫ് യു വിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. നിക്കോളാസ് ഗലിറ്റ്‌സൈനാണ് ഹെയ്സ് കാംബെലായി എത്തുന്നത്.
റോബിൻ ലീ എഴുതിയ നോവൽ, ഗായകനും ഗാനരചയിതാവുമായ ഹാരി സ്റ്റൈൽസിൻ്റെ യഥാർത്ഥ ജീവിതത്തിലെ ഡേറ്റിംഗ് അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്നും പല അഭിപ്രായങ്ങളുണ്ട്.
ഹെയ്സ് കാംബെലും സോളീനുമായുള്ള 16 വർഷത്തെ പ്രായവ്യത്യാസം ചിത്രത്തിൽ ചെറിയ രീതിയിൽ പോലും വിചിത്രമായി അവതരിപ്പിക്കുന്നില്ല. സ്വന്തം ആഗ്രഹങ്ങളേക്കാൾ മകൾ ഇസിയുടെ ഭാവി മുന്നിൽ കണ്ട് ഹെയ്സുമായുള്ള ബന്ധം ഉപേക്ഷിക്കാനും സോളീൻ തയ്യാറാകുന്നുണ്ട്. തങ്ങളുടെ പ്രണയത്തിനെതിരെ തിരമാലകൾ പോലെ പ്രശ്നങ്ങൾ ഉയർന്നിട്ടും ഇരുവരും തങ്ങളുടെ യാത്രയിൽ ഒരുമിച്ചാണ് നടന്നടുക്കുന്നത്.
റോബിൻ ലീയുടെ യഥാർത്ഥ പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി, ചിത്രം ഹെയ്‌സിൻ്റെയും സോളിന്റെയും പ്രണയ യാത്രയ്ക്ക് മറ്റൊരു മാനം പകരുന്നുണ്ട്. ഇരുവരും എന്നേക്കുമായി വേർപിരിയുന്ന നോവലിലെ ക്ലൈമാക്സിൽ നിന്നും വ്യത്യസ്തമായി, ഇരുവരുടെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ തിളക്കത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഹെയ്‌സിൻ്റെയും സോളിന്റെയും പ്രണയകഥയ്ക്ക് കൃത്യമായ ഒരു നിഗമനം സിനിമ നല്കുന്നില്ലെങ്കിലും അവരുടെ പ്രണയ യാത്ര അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയാണ് സംവിധായകൻ നൽകുന്നത്.
2024 മാർച്ച് 16-ന് ക്ലോസിംഗ്-നൈറ്റ് ചിത്രമായി സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ ഈ ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ നടന്നത്. മെയ് 2-ന് ആമസോൺ പ്രൈമിൽ പുറത്തിറങ്ങുകയും ചെയ്തു.
content summary ; the romantic saga of Hayes Campbell and Solène Marchand in “The Idea of You, e r r h h h h h h h h h h h h h h h h h h h h h h h h h h h h h