UPDATES

ഓഫ് ബീറ്റ്

കെ പോപ്പ് താരങ്ങൾക്ക് പങ്കാളികളുണ്ടെന്ന് അറിയുമ്പോൾ തകരുന്ന ആരാധക ഹൃദയങ്ങൾ

ആരാധനാപാത്രങ്ങളുടെ സ്വകാര്യ ജീവിതം തടസ്സപ്പെടുത്തുന്ന സൂപ്പർ ഫാൻസ്‌

                       

ഈസ്‌പാ ഗേൾ ഗ്രൂപ്പിലെ കെ-പോപ്പ് താരമായ കരീന, നടൻ ലീ ജേ-വുക്കുമായുള്ള ബന്ധം വെളിപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചതിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വന്തം കൈപ്പടയിൽ എഴുതിയ ക്ഷമാപണം പോസ്റ്റ് ചെയ്തിരുന്നു. കേൾക്കുമ്പോൾ ഒരു പക്ഷെ വിചിത്രമായി തോന്നിയേക്കാം. പക്ഷെ കെ പോപ്പ് ആരാധകരുടെയും താരങ്ങളുടെയും ഇടയിൽ ഇതെല്ലാം സർവ സാധാരണമായ സംഗതികളാണ്. തങ്ങളുടെ ആരാധനാപാത്രങ്ങൾ സിംഗിൾ ആയിരിക്കണെമന്നാണ് സൂപ്പർ ഫാൻസ്‌ പ്രതീക്ഷിക്കുന്നത്. സിംഗിൾ ആയ താരങ്ങൾക്ക് തങ്ങളുടെ ആരാധകരുടെ ഇടയിലുള്ള താരമൂല്യം നിലനിർത്താനും സാധിക്കുന്നു.

ചാർട്ട് റാങ്കിംഗുകൾ വർദ്ധിപ്പിക്കാനും അവാർഡ് സീസണുകളിൽ വൻതോതിലുള്ള വോട്ടിംഗ് സെഷനുകൾ സംഘടിപ്പിക്കാനും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ പോലുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബിൽബോർഡ് പരസ്യങ്ങൾ സ്പോൺസർ ചെയ്യാനും തങ്ങളുടെ പ്രിയപ്പെട്ട കെ പോപ്പ് താരങ്ങളുടെ സംഗീതം മുഴുവൻ സമയവും സ്ട്രീം ചെയ്യുന്നുണ്ട് ഒരു പക്ഷെ ഉറങ്ങുമ്പോൾ പോലും ചിലർ കെ പോപ്പ് ഗാനങ്ങൾ കേൾക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

സ്നേഹത്തിന്റെ വില

കരീനയുടെ സ്വകാര്യ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ പുറം ലോകം അറിഞ്ഞപ്പോഴാണ് സൂപ്പർ ഫാൻസിന്റെ ആരാധയുടെ ആഴം മനസിലാകുന്നത്. ആരാധകർ കരീനയുടെ മാനേജ്‌മെൻ്റ് ഏജൻസിയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിക്കൊണ്ടാണ് വാർത്തയോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
‘കരീനയുടെ ശോഭനമായ ഭാവിയെ ഞങ്ങൾ അളവറ്റ് പിന്തുണച്ചു, ഒന്നിച്ച് പങ്കിട്ട സ്വപ്നത്തിൽ വിശ്വസിക്കുകയും ചെയ്തു പക്ഷേ അത് ഞങ്ങളുടെ തെറ്റിദ്ധാരണയായിരുന്നു’ എന്ന് ട്രക്കിൽ എഴുതിയിരുന്നു. ആരാധകരുടെ സ്നേഹം മതിയാകാതെ ആണോ ഇത്തരം ഒരു പ്രവർത്തിക്ക് മുതിർന്നത് എന്നും അവർ ചോദിച്ചിരുന്നു.

ഒരു പ്രത്യേക പ്രതിച്ഛായ നിലനിർത്താൻ താരങ്ങൾ നേരിടുന്ന തീവ്രമായ സമ്മർദ്ദവും ഭ്രാന്തമായ ആരാധനയും വ്യക്തമാകുന്നതാണ് ഇത്തരം പ്രവർത്തികൾ. സെലിബ്രിറ്റികളുടെ റൊമാൻ്റിക് ജീവിതം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട് എന്നാൽ അത്തരം സംഭവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് കൊറിയയിലെ അവസ്ഥ.

ഉദാഹരണത്തിന്, ടെയ്‌ലർ സ്വിഫ്റ്റിൻ്റെ കാര്യത്തിൽ, ഫെബ്രുവരിയിലെ സൂപ്പർ ബൗളിൽ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ പങ്കാളിയായ ട്രാവിസ് കെൽസെയെ കാണാൻ എത്തിയത് ഗെയിമിൻ്റെ ടിവി വ്യൂവർഷിപ്പ് ഒറ്റയടിക്ക് വർധിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് 1969-ലെ മൂൺ ലാൻഡിംഗിന് ശേഷം യുഎസിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രക്ഷേപണമായി മാറിയിരുന്നു.

കെ-പോപ്പിൽ ആരാധകരുടെ മനോഭാവങ്ങൾ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു ചോദ്യമാണ്.

കലാകാരന്മാരുടെ മാനേജ്‌മെൻ്റ് ഏജൻസികളും ആരാധകരും തമ്മിൽ ഒരു തെറ്റായ അടുപ്പം ഉണ്ടാക്കിയതായാണ് ചില വിദഗ്ധർ വിശ്വസിക്കുന്നത്. 10 വർഷങ്ങൾ മുൻപ് വരെ കെ-പോപ്പ് ഏജൻസികൾ പുതിയ താരങ്ങളെ ഡേറ്റിംഗിൽ നിന്നും കാര്യ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കുന്നത് പതിവായിരുന്നു. എന്നാലിപ്പോൾ ഒരു ഗ്രൂപ്പ് ചാറ്റ് വഴി സെലിബ്രിറ്റികൾ അനേകം ആരാധകർക്ക് ഒരേ സമയം സന്ദേശം നൽകുന്ന രീതിയെല്ലാം ആരാധകരിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

2024-ൽ, ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട കെ-പോപ്പ് താരങ്ങളുടെ സ്വകാര്യത ഫലത്തിൽ അസാധ്യമായിരിക്കുകയാണ്. കെ-പോപ്പിനായി ഒരു ഡസൻ വ്യത്യസ്‌ത ഡിജിറ്റൽ മ്യൂസിക് പ്ലാറ്റ്‌ഫോമുകളുണ്ട്, ഓരോന്നിനും പാട്ടുകൾ സ്ട്രീം ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതുമായ ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ടോപ്പ് 100 ചാർട്ട് ഉണ്ട്. ഓരോ പ്ലാറ്റ്‌ഫോമിനുമുള്ള നിയമങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിന് സൂപ്പർ ആരാധകർ സ്വയം ടീമുകളായി ക്രമീകരിച്ചിരിക്കുകയാണ്.

കെ-പോപ്പ് ആൽബങ്ങൾ കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിദേശത്ത് 243.8 മില്യൺ ഡോളറാണ് ഏകദേശം 20,34,50,73,430 ഇന്ത്യൻ രൂപയാണ് നേടിയത്. ജപ്പാൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കെ-പോപ്പ് ആൽബങ്ങൾ വാങ്ങുന്നവർ.

ദക്ഷിണ കൊറിയയിലെ കരീനയുടെ ആരാധകരിൽ ചിലർ പിന്തുണ അറിയിച്ച് കൊണ്ട് രംഗത്തത്തിയിരുന്നു. ‘നിങ്ങൾ ഒരു സെലിബ്രിറ്റിയായാലും സാധാരണ വ്യക്തിയായാലും, ഒരു മനുഷ്യന് അടുത്ത സുഹൃത്തുക്കളെ ആവശ്യമുണ്ട്. ഒരു കാമുകൻ ഉണ്ടാകുന്നത് സ്വാഭാവികമാണ്’ എന്ന് ഒരു ആരാധകൻ പറഞ്ഞു.

‘ മുൻനിര താരങ്ങൾക്ക് പങ്കാളി യുണ്ടായാലും കഴിവിൽ മാറ്റം സംഭവിക്കുന്നില്ലലോ, അതിനാൽ കരീനയുടെ അടുത്ത ആൽബങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്, എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. 2024 ഫെബ്രുവരി 27 നാണ് കരീനയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യം പൊട്ടിപ്പുറപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍