Continue reading “വിനാശകരമായ കൂട്ടിയിടിയുടെ ‘ആഫ്റ്റര്‍ ഗ്ലോ’; പുതിയ കണ്ടെത്തലില്‍ ശാസ്ത്ര ലോകം”

" /> Continue reading “വിനാശകരമായ കൂട്ടിയിടിയുടെ ‘ആഫ്റ്റര്‍ ഗ്ലോ’; പുതിയ കണ്ടെത്തലില്‍ ശാസ്ത്ര ലോകം”

"> Continue reading “വിനാശകരമായ കൂട്ടിയിടിയുടെ ‘ആഫ്റ്റര്‍ ഗ്ലോ’; പുതിയ കണ്ടെത്തലില്‍ ശാസ്ത്ര ലോകം”

">

UPDATES

സയന്‍സ്/ടെക്നോളജി

വിനാശകരമായ കൂട്ടിയിടിയുടെ ‘ആഫ്റ്റര്‍ ഗ്ലോ’; പുതിയ കണ്ടെത്തലില്‍ ശാസ്ത്ര ലോകം

                       

രണ്ടു ഭീമന്‍ ഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഭാഗമായി ഉണ്ടായ ‘ആഫ്റ്റര്‍ ഗ്ലോ’ കണ്ടതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം. വിനാശകരമായ ഈ കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ തണുത്തുറഞ്ഞ് ഒരു പുതിയ ഗ്രഹം പോലെയൊന്നു രൂപപ്പെട്ടേക്കാം എന്നാണു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ നൂറുകണക്കിന് മടങ്ങ് വലിപ്പമുള്ളതും ചൂട് നിറഞ്ഞതും ഭ്രമണം ചെയ്യുന്നതുമായ ഒന്നായിരിക്കുമതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ നിരീക്ഷണം ഫലം കണ്ടാല്‍, ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന സങ്കീര്‍ണ്ണതയേറിയ സമസ്യയിലേക്കുള്ള പുതിയ വഴി തുറന്നു കിട്ടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. 2021 ഡിസംബറില്‍, അത്ര ശ്രദ്ധേയമല്ലാത്ത സൂര്യനെ പോലുള്ള ഒരു നക്ഷത്രത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു ശാസ്ത്രജ്ഞര്‍. ഈ നക്ഷത്രം മിന്നി മറയാന്‍ തുടങ്ങുന്നത് അവര്‍ ശ്രദ്ധിച്ചു. ഈ നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശം (നമുക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന പ്രകാശം) മാറിക്കൊണ്ടിരുന്നു. നക്ഷത്രത്തിന് സമീപം രണ്ടു തണുത്ത ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായിരുന്നു ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയായിരുന്നു.

‘ഇത് വളരെ കൗതുകമേറിയതും ആശ്ചര്യകരവുമായ ഒരു സംഭവമാണ്’ കൂട്ടിയിടിയുടെ ഊര്‍ജ്ജം അതില്‍ ശേഷിച്ച അവശിഷ്ടങ്ങളെ മറ്റു നക്ഷത്രങ്ങളോട് സാമ്യമുള്ള ഒന്നാക്കി മാറ്റും. സ്റ്റാര്‍ സിസ്റ്റത്തിലെ പ്രധാന നക്ഷത്രങ്ങളേക്കാള്‍ മങ്ങിയതും എന്നാല്‍ ഏഴിരട്ടി വലുതുമായി മാറാനും ഇടയുണ്ട്. അങ്ങനെ ഉണ്ടായാല്‍ ഇവ ബാക്കി നക്ഷത്രവ്യവസ്ഥയില്‍ ഉടനീളം ദൃശ്യമാകുന്നതായിരിക്കും. ലൈഡന്‍ ഒബ്‌സര്‍വേറ്ററി നെതര്‍ലാന്‍ഡിലെ പ്രധാന എഴുത്തുകാരനായ ഡോ. മാത്യു കെന്‍വര്‍ത്തി പറയുന്നു.

ASASSN-21qj എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തെക്കുറിച്ച് കെന്‍വര്‍ത്തിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് ഒരു അമച്വര്‍ ശാസ്ത്രജ്ഞന്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍ ഉണ്ടായത്. ഭൂമിയില്‍ നിന്ന് 1,800 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ASASSN-21 qj, 2021 ഡിസംബറില്‍ അപ്രതീക്ഷിതമായി മങ്ങിയത് അദ്ദേഹത്തില്‍ താല്‍പ്പര്യം ജനിപ്പിച്ചു. ഗ്രഹങ്ങള്‍ക്ക് ചുറ്റും ഭീമാകാരമായ വളയങ്ങള്‍ അവരുടെ മാതൃനക്ഷത്രത്തിന്റെ എതിര്‍വശം മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന നിഴലുകളെ നിരീക്ഷിക്കുകയായിരുന്നു കെന്‍വര്‍ത്തി. പോസ്റ്റ് വായിച്ചപ്പോള്‍, നാസയുടെ വോളന്റിയര്‍ സിറ്റിസണ്‍ സയന്റിസ്റ്റായ ആര്‍ട്യു സൈന്യോ നിയോവൈസ് മിഷനിലൂടെ (നാസയുടെ ഇന്‍ഫ്രാറെഡ് സ്‌പേസ് ടെലെസ്‌കോപ്പ്) നക്ഷത്രത്തെക്കുറിച്ച് ഇതുവരെയുള്ള നിരീക്ഷണങ്ങള്‍ പരിശോധിച്ചതില്‍ നക്ഷത്രം മങ്ങുന്നതിന് 900 ദിവസം മുമ്പ്, അതേ സ്ഥലത്ത് നിന്ന് ഇന്‍ഫ്രാറെഡ് ലൈറ്റിന്റെ സ്ഥിര സാനിധ്യം ഉണ്ടായതായി അദ്ദേഹം കണ്ടെത്തിരുന്നു.

വിശദമായ നിരീക്ഷണങ്ങള്‍ക്കു ശേഷം, ഇന്‍ഫ്രാറെഡ് സ്‌ഫോടനം ചൂടുള്ള പുതിയ വസ്തുവില്‍ നിന്നോ അല്ലെങ്കില്‍ നെപ്റ്റിയൂണിനോളം വലിപ്പമുള്ള രണ്ട് ഗ്രഹങ്ങളുടെ കൂട്ടിയിടി മൂലമുണ്ടായ ‘സിനേഷ്യ’യില്‍ നിന്നോ ഉണ്ടായതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇന്‍ഫ്രാറെഡ് റീഡിംഗുകളുടെ അടിസ്ഥാനത്തില്‍ ഈ വസ്തുവിന് ഏകദേശം മൂന്ന് വര്‍ഷത്തേക്ക് 700 സെല്‍ഷ്യസില്‍ കൂടുതല്‍ താപനില ഉണ്ടായിരുന്നു എന്നും, ഇത് തണുത്ത് ഒരു പുതിയ ഗ്രഹം രൂപപ്പെട്ടേക്കാമെന്നും കരുതുന്നു.

ഇങ്ങനെ ഒരു സംഭവത്തില്‍ നിന്നുള്ള ആഫ്റ്റര്‍ ഗ്ലോ ഇതാദ്യമായാണ് കാണുന്നത്, ഇതിനു മുമ്പും ഇത്തരത്തില്‍ സ്‌ഫോടന ശേഷം അതിന്റെ അവശിഷ്ടങ്ങളും ഡിസ്‌ക്കുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആഫ്റ്റര്‍ ഗ്ലോ ഇതാദ്യമാണ്. പൊടിയില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് വികിരണവും കൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെട്ട പുതിയ ഗ്രഹവും കണ്ടുപിടിക്കാന്‍ ജെയിംസ് വെബ് എന്ന ബഹിരാകാശ ടെലിസ്‌കോപ്പിന് സാധ്യമായേക്കാം എന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ സൈമണ്‍ ലോക്ക് പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍