UPDATES

കേരളം

ഉഷ്‌ണതരംഗത്തിലും കീശ നിറച്ച് യുവ കർഷകൻ

കാലാവസ്ഥക്കനുസരിച്ച് കൃഷി

                       

ചൂടും, മഴയും ഇതുവരെ കാണാത്ത ഉഷ്ണതരംഗവും കൊണ്ട് വലഞ്ഞ വർഷമാണ് 2024. എന്നാൽ, കാലാവസ്ഥ പ്രതിസന്ധികളെ തരണം ചെയ്ത് ലാഭം കൊയ്തിരിക്കുകയാണ് സൈഫുള്ള എന്ന യുവകർഷകൻ.  സംസ്ഥാന സർക്കാരിന്റെ യുവകർഷകനുള്ള അവാർഡ് ഉൾപ്പടെ മൂന്നോളം അവാർഡുകൾ സൈഫുള്ളയെ തേടിയെത്തിട്ടുണ്ട്. കാലാവസ്ഥക്കനുസരിച്ച് കൃഷി ചെയ്താലേ ഇനിയുള്ള കാലം കൃഷിയിൽ പിടിച്ച് നിൽക്കാൻ സാധിക്കു എന്ന് പറയുകയാണ് സൈഫുള്ള. ഇലക്ട്രോണിക്സിൽ ബിരുദവും ബയോ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവുമുള്ള സൈഫുള്ള കാർഷിക സർവകലാശാലയിൽ  ബിരുദ വിദ്യാർഥി കൂടിയാണ്. young farmer

എന്റേത്  ഒരു കർഷക കുടുംബമാണ്, മാതാപിതാക്കളുടെ ഉപജീവന മാർഗം കൃഷിയാണ്.  അവരിൽ നിന്നാണ് കൃഷി എന്നിലേക്ക് എത്തുന്നത്. മറ്റു ജോലികൾക്കു പോയാൽ പരമാവധി ലഭിക്കുന്നത് 20000 രൂപയാണ് അതിനേക്കാൾ എപ്പോഴും നല്ലതും ലാഭകരവുമായ ജോലി കൃഷി തന്നെയാണെന്നാണ്  എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. 10 വർഷത്തിലധികമായി ഞാൻ കൃഷിയുടെ വഴി തെരെഞ്ഞെടുത്തിട്ട്. ആദ്യ കാലങ്ങളിൽ രണ്ടേക്കറിലായിരുന്നു കൃഷി, ഇപ്പോൾ ഏകദേശം 15 ഏക്കറിലധികം ഭൂമിയിൽ കൃഷി ചെയ്യുന്നുണ്ട്. സൂക്ഷ്മ കൃഷിസമ്പ്രദായമാണ് ഞാൻ പിന്തുടരുന്നത് അതായത് ആധുനിത സാങ്കേതികവിദ്യയും കൃഷി സ്ഥലത്തിന്റെ ഘടനക്കും അനുസരിച്ച് കൃത്യമായ കൃഷി നടത്തുന്നതിനെയാണ് സൂക്ഷ്മ കാർഷികരീതി എന്ന് പറയുന്നത്. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ നിന്ന് കൂടുതൽ ലാഭമുണ്ടാക്കാം എന്നതിനാണ് നമ്മൾ ശ്രമിക്കേണ്ടത്. അതിനു വേണ്ടി പരമാവധി സാങ്കേതിത വിദ്യയുടെ സഹായം നമുക്ക് ഉപയോഗിക്കാവുന്നതാണ്.

 പിന്തുടരുന്നത് സൂക്ഷമ കൃഷി രീതി

സൂക്ഷ്മ കൃഷിരീതിയിയുടെ ഭൂരിഭാഗം മുതൽ മുടക്കും ഒറ്റത്തവണയായതിനാൽ കൃഷി സമയങ്ങളിൽ ഒരു പാട് പണം നഷ്ടമാകില്ല. മാസ്കിങ് ഷീറ്റ്, തൊഴിലാളികളുടെ കൂലി, വിത്തിനും വളത്തിനുമുള്ള പണം തുടങ്ങിയവയാണ് ചിലവ് വരുക. എനിക്ക് വർഷത്തിൽ അഞ്ച് ലക്ഷത്തോളമാണ് ചിലവ് വരുന്നത്. ഈ കൃഷി രീതി ഉപയോഗിച്ച് 15 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്തത് വലിയ ലാഭം ഉണ്ടാക്കി തന്നിരുന്നു. മറ്റൊരു വിള കൃഷി ചെയ്ത സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്യുക. ഏകദേശം 90 ദിവസത്തെ കൃഷിയോട് കൂടി തണ്ണിമത്തൻ വിളവെടുക്കാൻ സാധിക്കും. പൊതുവെ, വാഴകൃഷി , നെൽകൃഷി തുടങ്ങിയവ കഴിഞ്ഞ ഇടങ്ങളിലാണ് തണ്ണിമത്തൻ കൃഷി ചെയ്യാറുള്ളത്. തണ്ണിമത്തൻ അല്ലാതെ ഔഷധ സസ്യങ്ങൾ, പൂക്കൾ, നെല്ല്,വാഴ എന്നിങ്ങനെ പലതരത്തിലുള്ള വിളകളും കൃഷിചെയ്യുന്നുണ്ട്. പ്രധാനമായും കുറുന്തോട്ടി,കൊടുവേലി,ആടലോടകം,നീലയമരി എന്നിവയാണ് കൃഷി ചെയ്യുന്നത്.

സമ്മിശ്ര കൃഷി രീതിയുടെ പ്രാധാന്യം 

ഇന്നത്തെ കാലത്ത് ഒരേ സമയം ഒന്നിലധികം വിളകൾ കൃഷി ചെയ്തെങ്കിൽ മാത്രമേ വിജയിക്കാനാകു. കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഒന്നിലധികം കൃഷി വിളകളുണ്ടെകിൽ ഒരു വിള നഷ്ടം വരുത്തിയാൽ മറ്റൊന്നിൽ ലാഭം തീർച്ചയായും ലഭിക്കും. എന്നെ സംബന്ധിച്ച് ഇത്തവണ നെൽകൃഷി നഷ്ട്ടമായിരുന്നു നെല്ല് കതിരിടുന്ന സമയത്ത് മഴ പെയ്തതാണ് കാരണം. ഇടവിളകൾ ആയതുകൊണ്ട് തന്നെ നിലവിലെ കാലാവസ്ഥക്കനുസരിച്ച് കൃഷിചെയ്യുന്നതാണ് ഉത്തമം.

content summary :  young farmer saifulla over comes climate crisis s  s  s s s s s s s  s s s s s s s  s  s s  s s s  s  s  s s s  s s s s  s s s  s s s 

Share on

മറ്റുവാര്‍ത്തകള്‍