February 19, 2025 |

ലോകകപ്പിന് ഭീകരാക്രമണ ഭീഷണി

അതീവ സുരക്ഷയിൽ ന്യൂയോർക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ജൂൺ 9 ന് നടക്കുന്ന ടി- 20 ലോകകപ്പ് പോരാട്ടത്തിന് ന്യൂയോർക്കിലെ നസ്സൗ കൗണ്ടിയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന്, നസ്സൗ കമ്മീഷണർ പാട്രിക് റെഡർ. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത് . ഇന്ത്യയുടെ മൂന്ന് ഔട്ടിംഗുകൾ ഉൾപ്പെടെ, നസ്സൗ കൗണ്ടിയിലെ ഐസൻഹോവർ പാർക്ക് സ്റ്റേഡിയം ടൂർണമെൻ്റിലെ എട്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരെ പരിശീലന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഭീഷണിയുടെ ആധികാരികതയിൽ സ്ഥിതീകരണം ഒന്നും ലഭിച്ചിട്ടില്ല, എന്നിരുന്നാലും കാണികളുടെയും കളിക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്ന് പോലീസിന് നിർദ്ദേശം നൽകിയതായും ന്യൂയോർക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു. ഐഎസ്‌ഐഎസ് – കെയുടെ ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലും സ്‌റ്റേഡിയത്തിനും സുരക്ഷ വർദ്ധിപ്പിച്ചതായി നസ്സൗ കമ്മീഷണർ പാട്രിക് റെഡർ അറിയിച്ചിട്ടുണ്ട്. T20 World Cup

മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ നിയമപാലകരുമായി എൻ്റെ ടീം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഭീഷണിയൊന്നുമില്ലെങ്കിലും, സുരക്ഷാ നടപടികൾ മെച്ചപ്പെടുത്താൻ ന്യൂ യോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ടമെന്റ് (NYPD) ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാണ് കാത്തി ഹോച്ചുൾ പറഞ്ഞത്. കൂടാതെ മത്സര അങ്കണം മുഴുവൻ സമയവും നിരീക്ഷണത്തിലായിരിക്കുമെന്നും തന്റെ പ്രസ്‍താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്കെതിരെ ‘ 2024 ന്റെ തുടക്കത്തിൽ ഭീകരസംഘടനയായ ഐഎസ്ഐഎസ് -കെ ആഗോളഭീഷണി ഉയർത്തിയതിന് ശേഷം ന്യൂയോർക്ക് ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായി കേബിൾ ന്യൂസ് നെറ്റ്‌വർക്ക് ( CNN) റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

ജൂൺ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ മൽസരിക്കുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് അയർലൻഡിനെതിരേയാണ്. ന്യൂയോർക്കിൽ ഇതേ വേദിയിൽ ജൂൺ ഒമ്പതിന് ഇന്ത്യ പാകിസ്താനെ നേരിടും. ജൂൺ 12 ന് അമേരിക്കയുമായും 15 ന് കാനഡയുമായും ഇന്ത്യക്ക് ഗൂപ്പ് മത്സരങ്ങളുണ്ട്. ട്രിനിഡാഡ് പ്രധാനമന്ത്രി കീത്ത് റൗളിയാണ് മത്സരത്തിന് നേരെയുള്ള ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.

‘ മത്സരത്തിലെ എല്ലാവരുടെ സുരക്ഷയും ഞങ്ങളുടെ പ്രഥമ പരിഗണനയാണ്, അതുകൊണ്ട് തന്നെ ശക്തമായ സുരക്ഷാ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലാ കാര്യങ്ങളിലും ഇപ്പോഴും ശ്രദ്ധ ഉണ്ടാകുമെന്നുമാണ് ഐസിസിയുടെ പ്രസ്താവന. ഭീഷണി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ടൂർണമെന്റ് വേദികളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും’ ഐസിസി വക്താവ് പറഞ്ഞു.

ഇന്ത്യൻ ടി-20 സ്ക്വാഡ്

രോഹിത് ശർമ , ഹാർദിക് പാണ്ഡ്യ , സഞ്ജു സാംസൺ, വിരാട് കോഹ്ലി, യശസ്വി ജെയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

 

content summary : T20 World Cup New York promises unprecedented security for India-Pakistan clash following terror threat k k k k k k k k k k k k k  k k k 

×