December 10, 2024 |
Share on

ചുംബനത്തിന്റെ പേരിൽ വിവാഹത്തിൽ കൂട്ടത്തല്ല്

ഒളിച്ചോടി വധു

വിവാഹ വേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധു വേദിയിലേക്ക് പ്രവേശിച്ചത്. കടും ചുവപ്പ് ലെഹങ്കയിൽ വധുവും വെളള നിറമുള്ള ബാൻഡ്ഗാലയും അനുയോജ്യമായ തലപ്പാവും ധരിച്ച വരനും വിവാഹമുഹൂർത്തത്തിലേക്ക് കടക്കുകയായിരുന്നു. സാധാരണഗതിയിൽ മാലകൾ കൈമാറി. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു കാര്യം കൂടി സംഭവിച്ചു. വരൻ മുന്നോട്ട് നീങ്ങി വധുവിന്റെ നെറ്റിയിൽ ചുംബിച്ചു. സാധാരണമായി മാറേണ്ട ഈ സംഭവം പക്ഷെ വിവാഹവേദിയെ ഒരു യുദ്ധക്കളമാക്കി മാറ്റി. wedding kiss

വധുവിന്റെ ബന്ധുക്കൾ ഈ പുതിയ പരിഷ്ക്കാരത്തിൽ പ്രകോപിതരായി സംഭവത്തെ ചോദ്യം ചെയ്തു. മിനുട്ടുകൾക്കുള്ളിൽ വേദിയിൽ ഇരുപ്പിടത്തിനായി ഒരുക്കിയിരുന്ന പ്ലാസ്റ്റിക് കസേരകൾ അടക്കം ഉപയോഗിച്ച് കൂട്ടത്തല്ലായി. അടി കാര്യമായതോടെ ഭക്ഷണത്തിനും ജ്യൂസിനും വേണ്ടി തയ്യാറാക്കിയ കൗണ്ടറുകൾ അടക്കം തകർന്നു വീണു. ഒരു കൂട്ടർ മറു ഭാഗത്തുള്ളവരെ വെറും നിലത്ത് വലിച്ചിഴച്ചു. സ്ഥലത്തെത്തിയ പോലീസ് കുറച്ചുപേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, കുറച്ചുപേരെ തൊട്ടടുത്തുളള ആശുപത്രിയിലും എത്തിച്ചു.

സംഭവം കൈവിട്ടതോടെ കല്ല്യാണം മുടങ്ങി. വധുവില്ലാതെ വരാനും, സംഘവും തിരികെ മടങ്ങി. കഥ ഇവിടെ തീർന്നില്ല. വിവാഹം മുടങ്ങിയ സങ്കടത്തിൽ ഇരിക്കാൻ വധു തയായറായില്ല. വിവാഹം നടക്കാതെ പോയ രാത്രിയിൽ തന്നെ ഇരുപതുകാരിയായ വധു വിവാഹവസ്ത്രത്തോടെ തന്നെ അശോക് നഗറിലുളള തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോയി. അടുത്തുള്ള ശിവ് നഗർ ഏരിയയിലെ വരൻ്റെ വീടായിരുന്നു ലക്ഷ്യം. വധു ഇറങ്ങിവന്നതോടെ വീട്ടിൽ വച്ച് രാത്രി തന്നെ ഇരുവരുടെയും വിവാഹവും നടത്തി. ബാല്യകാലം മുതൽ പ്രണയിച്ചിരുന്ന ദീപാംഷുവും സവിതയും ഇപ്പോൾ ദമ്പതിമാരാണ്. ചുംബനത്തിൻ്റെയും, ഒളിച്ചോട്ടത്തിന്റെയും കല്ല്യാണ പുകിലുകൾ; പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെയുള്ള രണ്ട് പ്രദേശങ്ങളിൽ, ഇപ്പോഴും ബാക്കിയാണ്.

ഹാപൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഹർചന ഗ്രാമത്തിലെ തറവാട്ടുവീട്ടിൽ താമസിക്കുന്ന വധുവിൻ്റെ അമ്മാവൻ നേപ്പാൾ സിംഗ് (55) പറയുന്നതനുസരിച്ച് തൻ്റെ ഇളയ സഹോദരനും, സവിതയുടെ അച്ഛൻ നരേഷും വിവാഹച്ചടങ്ങിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു. “പുലർച്ചെ 4.30 ഓടെ സവിത വീട്ടിൽ നിന്ന് ഇറങ്ങിയെന്നറിഞ്ഞപ്പോൾ എൻ്റെ സഹോദരനും വരൻ്റെ അച്ഛനും പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു.” അദ്ദേഹം പറയുന്നു. “ഡൽഹിയോ നോയിഡയോ പോലുള്ള വലിയ നഗരങ്ങളിൽ ഈ ചുംബനങ്ങളെല്ലാം ശരിയായിരിക്കാം, എന്നാൽ നമ്മുടേത് പോലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത് സ്വീകാര്യമല്ല. സവിത ചെയ്തതിന് എൻ്റെ സഹോദരൻ ക്ഷമിക്കും, പക്ഷേ ഞാൻ ക്ഷമിക്കില്ല. ഈ വഴക്കിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞത്. ദമ്പതികൾക്ക് അവരുടെ സ്വന്തം വീട്ടിൽ അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാം, പക്ഷേ അവർക്ക് എങ്ങനെ പരസ്യമായി അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയും?” അദ്ദേഹം ചോദിക്കുന്നു. മെയ് 20 ന് സവിതയുടെ വിവാഹ ദിവസം രാത്രി അവളുടെ സഹോദരി ചഞ്ചലും വിവാഹിതയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ദീപാംഷു ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിച്ചു.

Content summary; A kiss at the wedding sparked a dispute, causing the bride to run away. wedding kiss

×