July 13, 2025 |

ട്രംപിന്റെ വിദേശ പര്യടനം; ‘പറക്കുന്ന കൊട്ടാരം’ സമ്മാനമായി നല്‍കാന്‍ ഖത്തര്‍

ആഡംബര വിമാനമായ ബോയിങ് 747-8 എന്ന ജംബോ ജെറ്റാണ് ഖത്തർ രാജകുടുംബം ട്രംപിന് സമ്മാനമായി നൽകുന്നത്

ട്രംപിന് പറക്കും കൊട്ടാരം നൽകാനൊരുങഅങി ഖത്തർ. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന രാജ്യമാണ് ഖത്തർ. പ്രകൃതിവാതകങ്ങളുടെ ലഭ്യതയാണ് ഖത്തറിന്റെ സമ്പത്തിന്റെ കരുത്ത്. സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ താമസിക്കുന്നു എന്ന പ്രത്യേതയുമുണ്ട് ഖത്തറിന്. വരും ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.Flying Palace’ to Serve Trump

സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ട്രംപിന്റെ യാത്രാലക്ഷ്യം. രണ്ടാം വരവിലെ ആദ്യത്തെ നയതന്ത്ര വിദേശ പര്യടനം എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. മൂന്ന് രാജ്യങ്ങളിൽ നിന്ന് കോടികളുടെ ആയുധ-പ്രതിരോധ-വ്യാപാര കരാർ കൈക്കലാക്കുക എന്നതാണ് ട്രപിന്റെ ലക്ഷ്യം. അതിനിടെയാണ് ട്രംപിന് ഖത്തർ ഭരണകൂടം നൽകിയ സമ്മാനം വിവാദമാവുകയാണ്.

ആഡംബര വിമാനമായ ബോയിങ് 747-8 എന്ന ജംബോ ജെറ്റാണ് ഖത്തർ രാജകുടുംബം ട്രംപിന് സമ്മാനമായി നൽകുന്നത്. ട്രംപ് ദോഹയിൽ എത്തുന്നതോടെ ഇതിന്റെ ഔദ്യോഗിക കൈമാറ്റം നടക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഇപ്പോൾ തന്നെ കൈമാറ്റമുണ്ടാകില്ലെന്നും ചില വാർത്തകൾ വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നാണ് ഖത്തറിന്റെ വിശദീകരണം.

400 ദശലക്ഷം ഡോളർ വിലവരുന്ന വിമാനമാണ് ഖത്തർ കൈമാറാൻ പോകുന്നത്. അത്യാഡംബര വിമാനമായതിനാലാണ് പറക്കും കൊട്ടാരം എന്ന വിളിപ്പേര്. എന്നാൽ ഇത്തരം സമ്മാനങ്ങൾ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അമേരിക്കയിലെ പ്രതിക്ഷമായ ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി.

ട്രംപ് ഉപയോഗിക്കുന്ന എയർഫോഴ്‌സ് വൺ വിമാനം പഴക്കമുള്ളതാണെന്നും പുതിയത് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ പ്രസിഡന്റ് കാലാവധിക്ക് ശേഷം വിമാനം പ്രസിഡൻഷ്യൽ ലൈബ്രറിക്ക് കൈമാറും.

ട്രംപ് ദേഹയിൽ എത്തുന്ന വേളയിൽ വിമാനം കൈമാറുമെന്ന പ്രചാരം ശരിയല്ല എന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സമ്മാനങ്ങൾ പ്രസിഡന്റ് സ്വീകരിക്കാൻ പാടില്ല എന്നതാണ് അമേരിക്കയിലെ നിയമം. ഇവ കൈക്കൂലിയുടെ പരിധിയിൽ വരുമെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ ഈ വാദത്തെ അമേരിക്കൻ ജസ്റ്റിസ് വകുപ്പ് തള്ളി. താൽകാലികമായി മാത്രമാണ് ട്രംപ് ഇത് ഉപയോഗിക്കുക എന്നും, വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘അമേരിക്ക ആദ്യം’ എന്ന് പറഞ്ഞ് പ്രചാരണം നടത്തിയ ട്രംപ് ഖത്തറിൽ നിന്ന് വിമാനം കൊണ്ടുവരികയാണോ എന്നാണ് സെനറ്റർ ചക്ക് ഷുമർ ചോദിച്ചത്. കേവലം കൈകൂലി മാത്രമല്ല ഇത്, വിദേശ സ്വാധീനം കൂടിയാണെന്നും അദ്ദേഹം എക്സ്‌സിൽ കുറിച്ചു. എന്നാൽ തീരുമാനത്തെ ന്യായീകരിച്ചാണ് ട്രംപ് പ്രതികരിച്ചത്. ഖത്തറിന്റെ വിമാനം ഉപയോഗിക്കുന്നത് താൽക്കാലികമായിട്ടാണെന്നും സുതാര്യമായ ഇടപാടാണെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഖത്തർ സമ്മാനമായി നൽകുന്ന വിമാനത്തിനോട് സാദൃശമുള്ള വിമാനത്തിൽ ട്രംപ് കഴിഞ്ഞ ഫെബ്രുവരിയിൽ യാത്ര ചെയ്യു എന്നാണ് എബിസി റിപ്പോർട്ട് ചെയ്തത്. ബോയിങിൽ നിന്ന് രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ ട്രംപ് ഭരണകൂടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 3.9 ബില്യൺ ഡോളറിനാണ് ഇത് വാങ്ങുന്നത്. എന്നാൽ 2029 വരെ ഇവ കിട്ടില്ല, അതുകൊണ്ടാണ് ഖത്തറിന്റെ ആഡംബര വിമാനം താൽക്കാലികമായി ഉപയോഗിക്കാൻ ട്രംപ് ആലോചിക്കുന്നതെന്ന് വൃത്തങ്ങൾ പറയുന്നു.Flying Palace’ to Serve Trump

content summary; Qatar’s ‘Flying Palace’ Set to Serve as Trump’s Air Force One

Leave a Reply

Your email address will not be published. Required fields are marked *

×