June 17, 2026 |
Share on

ആര്‍എസ്പി എന്നും യുഡിഎഫില്‍ തുടരില്ലെന്ന് അബനി റോയ്

അഴിമുഖം പ്രതിനിധി ആര്‍എസ്പി എന്നും കേരളത്തില്‍ യുഡിഎഫില്‍ തുടരണമെന്നില്ലെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അബനി റോയ് പറഞ്ഞു. കേന്ദ്രത്തില്‍ യുപിഎയിലേക്ക് പോകുമോയെന്ന ചോദ്യം അപ്രസക്തമാണ്. ഇടതുപക്ഷ ഐക്യമാണ് പ്രധാനം. യുപിഎയുടെ ഭാഗമാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി ആര്‍എസ്പിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് അബനി റോയുടെ പ്രസ്താവന വന്നിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ നില്‍ക്കുന്ന ആര്‍എസ്പി കേന്ദ്രത്തില്‍ ഇടതുപക്ഷത്തോടൊപ്പമാണ്. അതേസമയം പാര്‍ലമെന്റിലും മറ്റും ബിജെപി […]

അഴിമുഖം പ്രതിനിധി

ആര്‍എസ്പി എന്നും കേരളത്തില്‍ യുഡിഎഫില്‍ തുടരണമെന്നില്ലെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അബനി റോയ് പറഞ്ഞു. കേന്ദ്രത്തില്‍ യുപിഎയിലേക്ക് പോകുമോയെന്ന ചോദ്യം അപ്രസക്തമാണ്. ഇടതുപക്ഷ ഐക്യമാണ് പ്രധാനം. യുപിഎയുടെ ഭാഗമാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി ആര്‍എസ്പിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് അബനി റോയുടെ പ്രസ്താവന വന്നിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ നില്‍ക്കുന്ന ആര്‍എസ്പി കേന്ദ്രത്തില്‍ ഇടതുപക്ഷത്തോടൊപ്പമാണ്. അതേസമയം പാര്‍ലമെന്റിലും മറ്റും ബിജെപി സര്‍ക്കാരിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നുമുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×