Continue reading “ഷാരൂഖാന്‍ ചിത്രം റയീസിന്‌റെ ട്രെയ്‌ലര്‍ ട്വിറ്ററില്‍ തരംഗമാകുന്നു”

" /> Continue reading “ഷാരൂഖാന്‍ ചിത്രം റയീസിന്‌റെ ട്രെയ്‌ലര്‍ ട്വിറ്ററില്‍ തരംഗമാകുന്നു”

"> Continue reading “ഷാരൂഖാന്‍ ചിത്രം റയീസിന്‌റെ ട്രെയ്‌ലര്‍ ട്വിറ്ററില്‍ തരംഗമാകുന്നു”

">

UPDATES

വീഡിയോ

ഷാരൂഖാന്‍ ചിത്രം റയീസിന്‌റെ ട്രെയ്‌ലര്‍ ട്വിറ്ററില്‍ തരംഗമാകുന്നു

                       

അഴിമുഖം പ്രതിനിധി

ഷാരൂഖ് ഖാന്‌റെ പുതിയ ചിത്രം റയീസിന്‌റെ ട്രെയ്‌ലര്‍ ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കഴിഞ്ഞ ദിവസമാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. അബ്ദുള്‍ ലത്തീഫ് എന്ന അധോലോക ഗുണ്ടയുടെ ജീവിതം ആധാരമാക്കിയുള്ളതാണ്. റയീസ് ആലം എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്നത്.

രാഹുല്‍ ധൊലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദീന്‍ സിദ്ദിഖിയും പാക് നടി മഹിറാ ഖാനും എസ്ആര്‍കെയ്‌ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. റയീസിലെ ആക്ഷന്‍ രംഗങ്ങള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിവില്ലാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഷാരൂഖ് പുതിയ ചിത്രത്തിന്‌റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ഋത്വിക് റോഷന്‍ നായകനാവുന്ന കാബിലിനൊപ്പം ജനുവരി 25നാണ് ചിത്രത്തിന്‌റെ റിലീസ്.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍