റഫ അക്രമണം തടയാൻ ഇസ്രയേൽ തയ്യാറാകണമെന്നാവശ്യം ശക്തമാകുന്നു. അമേരിക്ക നിർദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലി സൈന്യത്തിന്റെ മാതാപിതാക്കൾ. ഗസയിൽ വിന്യസിച്ചിരിക്കുന്ന 900-ലധികം ഇസ്രയേൽ സൈനികരുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്കുള്ള “മരണകെണി” എന്ന് വിശേഷിപ്പിച്ചുകൊണ്ട് റഫയിൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ ഒരു തുറന്ന കത്തിൽ ഒപ്പിട്ടിരിക്കുകയാണ്.
“റഫയിലേക്കുള്ള നുഴഞ്ഞുകയറ്റം സംബന്ധിച്ച് മാസങ്ങൾ നീണ്ട മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോഴിതാ മറുവശത്ത് നമ്മുടെ സൈനികർ റഫയെ ആക്രമിക്കാൻ സജീവമായി തയ്യാറെടുക്കുകയാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും വ്യക്തമാണ്,” മെയ് 2 ന് അയച്ച കത്തിൽ പറയുന്നു. ഞങ്ങളുടെ മക്കൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്നു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെയും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവിയെയും അഭിസംബോധന ചെയ്ത കത്തിൽ പറയുന്നു.
അവരെ ഈ അപകടകരമായ അവസ്ഥയിലേക്ക് അയയ്ക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ എന്നും കത്തിൽ ചോദിക്കുന്നു. ആദ്യ ഘട്ടം 600 ഓളം സൈനികരുടെ മാതാപിതാക്കളാണ് കത്തിൽ ഒപ്പിട്ടത്. എന്നാൽ അടുത്ത ദിവസങ്ങളിലായി 300 ഓളം പേരുടെ മാതാപിതാക്കളും ഒപ്പി ടുകയായിരുന്നു.
എട്ട് മാസം നീണ്ടുനിൽക്കുന്ന സംഘർഷത്തിൻ്റെ രക്തരൂക്ഷിതമായ പുതിയ ഘട്ടമാണ് റഫ ആക്രമണത്തിലൂടെ ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണങ്ങൾക്ക് മുമ്പ് കിഴക്കൻ, മധ്യ അയൽപക്കങ്ങൾ ഒഴിയണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെത്തുടർന്ന് 360,000 നും 500,000 നും ഇടയിൽ പലസ്തീനികൾ കഴിഞ്ഞ ആഴ്‌ച റഫയിൽ നിന്ന് പലായനം ചെയ്തു. നേരത്തെ നടന്ന സംഘർഷത്തിൽ പലസ്‌തീനികൾ പലായനം ചെയ്‌ത് അഭയം തേടിയ നഗരമായിരുന്നു റഫ. റഫക്ക് നേരെ ആക്രമണം നടത്തരുതെന്ന യുഎസ് മുന്നറിയിപ്പ് നിരസിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
റഫയിലെ ഏതൊരു പോരാട്ടവും സങ്കീർണ്ണവുംബുദ്ധിമുട്ടുള്ളതുമായിരിക്കും. ഹമാസിന് അവിടെ പ്രതിരോധം ശക്തിപ്പെടുത്താൻ മാസങ്ങളോളം സമയമുണ്ട്, നഗരത്തിന് കീഴിലുള്ള തുരങ്ക സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഇടയില്ല.
“റഫ ഒരു മരണക്കെണിയാണ്,” ഗാസയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഇസ്രയേലി പ്രത്യേക സേന സൈനികൻ്റെ അമ്മ അനറ്റ് ദി ഗാർഡിയനോട് പറയുന്നു. “ഇസ്രയേൽ സൈന്യത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സജ്ജമാക്കാൻ ഹമാസിന് ധാരാളം സമയം ലഭിച്ചു. ഞങ്ങൾക്ക് ഭയം തോന്നുന്നു.
അതെ സമയം ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമായി റഫ ആക്രമിക്കുന്നതിലൂടെ ഗ്രൂപ്പിനെ കണ്ടെത്തി, നേതാക്കളെ കൊല്ലുക, കാണാതായ 132 ബന്ദികളെ തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടി റഫ ആക്രമണം അത്യന്താപേക്ഷിമാണെന്നാണ് കരുതുന്നത്. എന്നാൽ ഗസയിലെ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ള ഒരു ജനതയെ കൂട്ടക്കുരുതി നടത്തിയ ഇസ്രയേൽ നീക്കങ്ങളെ സൈനികരുടെ മാതാപിതാക്കൾ പിന്തുണച്ചിരുന്നു. ” യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളിൽ ഞങ്ങൾ മുഴുവൻ പ്രവർത്തനത്തെയും പിന്തുണച്ചു. ഗസ്സയിലെ ഹമാസിനെ പൊരുതി തുടച്ചുനീക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ വ്യക്തമായ ഒരു പദ്ധതിയും ഇല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി.” അനറ്റ് പറയുന്നു.
ഹമാസ് വിമതർ ഒക്ടോബറിൽ തെക്കൻ ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമ ണം നടത്തിയിരുന്നു. ഹമാസിനെതിരായ സൈനിക ആക്രമണത്തിനായി IDF തുടക്കത്തിൽ 350,000 റിസർവസ്റ്റുകളെ വിളിച്ചു. മിക്കവരും ജനുവരിയിൽ സർവീസിൽ നിന്ന് മോചിതരായി, ചിലർ റഫ ആക്രമണത്തിനായി വീണ്ടും അണിനിരന്നിട്ടുണ്ട്. ഐഡിഎഫിൻ്റെ മൂന്ന് ഡിവിഷനുകൾ ഇപ്പോൾ ഗാസയിൽ സജീവമാണ്.
ഒരു ഇസ്രയേൽ കമാൻഡറുടെ അമ്മ ഇഡിത് പറഞ്ഞു: “എൻ്റെ മകൻ കുറച്ച് മിനിറ്റ് മുമ്പ് എനിക്ക് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയച്ചു. അവർ റഫയിലേക്കുള്ള യാത്രയിലാണ്, ഞാൻ ഭയന്നുവിറച്ചു. ഹമാസിനെതിരെ പോരാടാനുള്ള ദൗത്യത്തിന് ഞങ്ങൾ എതിരല്ല, എന്നാൽ റഫയിൽ പ്രവേശിക്കുന്നതിനെ പിന്തുണക്കാനാവില്ല. തൻ്റെ മകൻ റഫയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സൈന്യത്തോട് വിശ്വസ്തനായതിനാൽ അത് ചെയ്യുമെന്നും ഇഡിറ്റ് പറഞ്ഞു.
സൈനികരുടെ മാതാപിതാക്കളുടെ കത്തിനോട് ഇസ്രയേൽ അധികൃതർ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ഞായറാഴ്ച ജറുസലേമിലെ വെസ്റ്റേൺ വാളിൽ നടന്ന അനുസ്മരണ ദിന ചടങ്ങിൽ സംസാരിക്കവെ, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം തനിക്കാണെന്ന് ഹലേവി പറഞ്ഞു. ഇസ്രയേലിലെ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾക്കുള്ള പിന്തുണ ശക്തമായി തുടരുന്നുണ്ട്. അതെ സമയം സംഘർഷം തുടരുമ്പോൾ മുതിർന്ന നയരൂപകർത്താക്കളിലടക്കം അതൃപ്തി വർദ്ധിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാൻ നെതന്യാഹു എത്രയും വേഗം മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ നെതന്യാഹുവിൻ്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. തിങ്കളാഴ്ച്ച ജറുസലേമിൽ ഇസ്രയേലിൻ്റെ സ്മാരക ദിനം ആചരിക്കുന്ന ചടങ്ങിൽ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ നിന്ന് ബന്ദികളുടെ ബന്ധുക്കൾ ഇറങ്ങിപ്പോയി.
തെക്കൻ നഗരമായ ഒഫാകിമിൽ, സമാനമായ ഒരു ചടങ്ങിൽ, വെടിനിർത്തൽ കരാറിന് പകരമായി ഹമാസിന് ഇളവുകൾ നൽകുന്നതിനെ ശക്തമായി എതിർത്ത തീവ്ര വലതുപക്ഷ മന്ത്രിയെ ബന്ദിയാക്കപ്പെട്ടയാളുടെ അമ്മ ശക്തമായി വേദിയിൽ വച്ചു തന്നെ വിമർശിച്ചിരുന്നു.
English summary; Parents of over 900 Israeli soldiers urge to call off Rafah attack