ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം നിരസിച്ചു. താന്‍ ഡോക്ടറേറ്റ് ബിരുദം പഠിച്ച് നേടിക്കോളാമെന്ന് ദ്രാവിഡ് സര്‍വകലാശാലയെ അറിയിച്ചു. ക്രിക്കറ്റിന് നല്‍കിയ മികച്ച സംഭാവന പരിഗണിച്ചാണ് ബാംഗ്ലൂര്‍ സര്‍വകലാശാല ദ്രാവിഡിന് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ തനിക്ക് വെറുതെ ഡോക്ടറേറ്റ് വേണ്ടെന്നും കായികരംഗത്ത് ഗവേഷണം നടത്തി ബിരുദം നേടികൊളാമെന്ന് അറിയിക്കുകയുമായിരുന്നു ദ്രാവിഡ്.
ദ്രാവിഡിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ച വിവരവും ഇതിനോട് അദ്ദേഹം പ്രതികരിച്ച രീതിയും വൈസ് ചാന്‍സിലര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ഗുല്‍ബര്‍ഗ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റും ദ്രാവിഡ് നിരസിച്ചിരുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യന്‍ താരമാണ് റണ്‍സ് നേടിയ താരവുമാണ് ദ്രാവിഡ്. 164 മാച്ചുകല്‍ നിന്നായി 13288 റണ്‍സാണ് ദ്രാവിഡ് നേടിയിരിക്കുന്നത്. 1996-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയ ദ്രാവിഡ് 2012-ലാണ് വിരമിച്ചത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ദ്രാവിഡിന്റെ പഠനം ബെംഗളൂരു സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂള്‍, സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്‌സ്, സെന്റ് ജോസഫ് കോളജ് ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എംബിഎ ബിരുദധാരിയാണ് ദ്രാവിഡ്.