മാതൃകാ പെരുമാറ്റച്ചട്ടം (Model Code Of Conduct- MCC ) എന്ന ഏര്‍പ്പാട് പടച്ച തമ്പുരാന്‍ നേരിട്ടെത്തി ബ്യൂറോക്രസിക്ക് ഔദാര്യപൂര്‍വ്വം കൊടുത്ത വരമൊ ന്നുമല്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ സമവായമാണ് മോഡല്‍ ഓഫ് കണ്ടക്ടിന്റെ ഉല്‍ഭവത്തിനും വികാസ പരിണാമങ്ങള്‍ക്കും അടിസ്ഥാനം. rain wreaks havoc in kerala general election model code of conduct stops disaster management meetings
ഭരണ ഘടനയുടെ 324 വകുപ്പ് തെരഞ്ഞെടുപ്പ് നടത്തിപ്പും മേല്‍നോട്ടവും തെരെഞ്ഞെടുപ്പു കമ്മീഷനില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. (324. Superintendence, direction, control of elections to be vested in an Election Commission). ഇതാണ് മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതിനുള്ള അധികാരം എന്നു വേണം മനസിലാക്കാന്‍. ഏതെങ്കിലും പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഒന്നല്ല മാതൃകാ പെരുമാറ്റച്ചട്ടം. എന്നാല്‍ ആര്‍.പി ആക്ടിന്റെ വ്യവസ്ഥകള്‍, ഇന്ത്യന്‍ പീനല്‍ കോഡ് എല്ലാം എംസിസി-യുടെ എന്‍ഫോഴ്‌സ്‌മെന്റ്‌റിന് ഉപയോഗിക്കുന്നുണ്ടാകും.
1960 ലെ കേരള നിയമ സഭാ തെരെഞ്ഞെടുപ്പിലാണെന്നു തോന്നുന്നു ആദ്യമായി ചില do’s & don’ts കൊണ്ട് വരുന്നത്. പിന്നീടു മാതൃകാ പെരുമാറ്റച്ചട്ടത്തിനു ധാരാളം മാറ്റങ്ങള്‍ വന്നു, കൂടുതല്‍ സമഗ്രമാക്കി പരിഷ്‌ക്കരിക്കപ്പെട്ടു. സുപ്രീം കോടതി Union of India Vs. Harbans Sigh Jalal and Others എന്ന കേസില്‍ 2001 ല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിനു ജുഡീഷ്യല്‍ അംഗീകാരം കൊടുക്കുകയും ചെയ്തു.
ഇങ്ങനെ പരിണമിച്ചു വികസിച്ച തെരെഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളുടെ ഉദ്ദേശം ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എന്താണ്?
സ്വതന്ത്രവും നീതിയുക്തവുമായി(ഫ്രീ ആന്‍ഡ് ഫെയര്‍) തെരഞ്ഞെടുപ്പു നടക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഉദ്ദേശം. എല്ലാ പെരുമാറ്റ ചട്ടവും ഈ ലക്ഷ്യത്തിന്റെ പരിധിയിലാണ് വരുന്നത്. പ്രധാന പെരുമാറ്റ സംഹിതകള്‍ ഒന്നു നോക്കിയാല്‍ ഇതു വ്യക്തമാകും.
• Ensuring Fair Play
• Building Confidence in the Electoral Process
• Promoting Issue-based Campaigning
• Preventing Exploitation of Sectarian Issues
• Reducing Electoral Violence
• Promoting Decency and Decorum
• Maintaining Public Order
ഇവയൊക്കെയാണ് പൊതുവില്‍ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നത്.
•അധികാരം കയ്യാളുന്നവര്‍ ഔദ്യോഗിക സംവിധാനം തെരെഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തരുത്.
• രാജ്യത്തിന്റെ അടിസ്ഥാന ഭരണഘടന മൂല്യങ്ങളെ വെല്ലുവിളിക്കുന്ന പ്രചരണം പാടില്ല.
•വെറുപ്പും വിദ്വേഷവും പടര്‍ത്തി സ്വതന്ത്ര്യവും സുചിന്തിതവുമായി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടമാക്കരുത്.
•ഇതെല്ലാം പാലിക്കുന്ന അന്തസുറ്റ മാന്യമായ തെരെഞ്ഞെടുപ്പ് പ്രചരണം നടത്തണം.
ചുരുക്കത്തില്‍ ഞാന്‍ മനസിലാക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം;
അധികാര ദുര്‍വിനിയോഗവും ഭരണഘടന മൂല്യങ്ങളുടെ നിരാസവും തെരെഞ്ഞെടുപ്പു പ്രക്രിയയുടെ ഫെയര്‍നസ്സ് നഷ്ടപ്പെടുത്തുന്നതിനെ തടയുന്നതിനുള്ള ഒരു ചെക്ക് ആന്‍ഡ് ബാലന്‍സ് ആണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇതിന്റെ പ്രയോഗക്ഷമതയാണ് ഓരോ ചട്ടവും പറയുന്നത്.
മന്ത്രിമാര്‍ പുതിയ ഗ്രാന്റ്റുകള്‍ പ്രഖ്യാപിച്ചു കൂട എന്നതിന്റെ അര്‍ത്ഥം പുതിയ പദ്ധതികള്‍ തെരെഞ്ഞെടുപ്പ് ഉന്നം വെച്ച് പ്രഖ്യാപിക്കരുത് എന്നാണ്. നടക്കുന്ന പദ്ധതികള്‍ നിര്‍ത്തിവയ്ക്കണം എന്നു പറയാത്തത്, ഭരണനിര്‍വഹണം നിശ്ചലമാക്കുക എന്ന ഉദ്ദേശ ലക്ഷ്യം പെരുമാറ്റച്ചട്ടത്തിന് ഇല്ല എന്നതിനാലാണ്.
പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും നാടു നീളെ നടന്ന് വിദ്വേഷ പ്രചരണം നടത്തുകയാണ്. മത വൈരം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുകയാണ്. പ്രചരണ സമയം അവസാനിച്ചപ്പോള്‍ വളഞ്ഞ വഴിയില്‍ വിഭാഗീയമായ പ്രചരണം വിപുലമായി നടത്താന്‍ ഖജനാവിലെ പണവും ഔദ്യോഗിക സംവിധാനങ്ങളും പച്ചയായി ദുരുപയോഗം ചെയ്ത് മോദി ധ്യാനം കൂടുന്നു. മോദിക്ക് രണ്ടു ദിവസം കഴിഞ്ഞു ധ്യാനം കൂടിയാല്‍ പോരാ എന്നതിന്റെ കാരണം ആര്‍ക്കാണ് അറിയാത്തത്?
ഇവിടെയൊന്നും, ഇല്ലാത്ത മാതൃക പെരുമാറ്റച്ചട്ടം വെള്ളപ്പൊക്ക ദുരിതം ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന യോഗത്തില്‍ കണ്ടു പിടിക്കുന്ന ബ്യൂറോക്രാറ്റിക് വെളിവില്ലായ്മ അനുവദിക്കരുത്.
മാതൃക പെരുമാറ്റ ചട്ടം എന്നാല്‍ ഭരണ നിര്‍വഹണം നിശ്ചലമാക്കുക എന്നല്ല. വലിയ തോതില്‍ ഏകോപനം ആവശ്യമായ ഒന്നാണ് പ്രളയ ദുരന്ത നിവാരണം. വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന അധികാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഏകോപിപ്പിക്കാതെ ഇതു സാധ്യമല്ല. ഇതിനു തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളെയും ജനപ്രതിനിധികളെയും അനുവദിക്കില്ല എന്നു പറയാന്‍ ഏതു പെരുമാറ്റ ചട്ടമാണ് അധികാരം നല്‍കുന്നത്?
ഈ ധാര്‍ഷ്ട്യവും ജനദ്രോഹവും അനുവദിച്ചു കൊടുത്തുകൊണ്ട് മിണ്ടാതിരിക്കുകയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
Content Summary; rain wreaks havoc in kerala general election model code of conduct stops disaster management meetings