സിനിമ താരങ്ങള്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആ കാര്യത്തില്‍ അല്‍പ്പം പുറകിലാണ്. ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്‌റ്റൈല്‍ മന്നനെ വളരെ കുറവെ കാണാറുള്ളു. സ്വകാര്യജീവിതത്തിനു വളരെയേറെ പ്രധാന്യം നല്‍കുന്നൊരാള്‍ കൂടിയാണ് രജനി.
2013 ല്‍ ആണ് രജനിയുടെ ട്വിറ്റര്‍ അകൗണ്ട് നിലവില്‍ വന്നതെങ്കിലും മുന്നുവര്‍ഷത്തിനുള്ളില്‍ രജനി ആകെ ചെയ്തിരിക്കുന്നതു വെറും 58 ട്വീറ്റുകള്‍. അപ്പോള്‍ തന്നെ ആ പിശുക്ക് മനസിലാക്കാമല്ലോ! എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്കുവേണ്ടി രജനി തന്റെ 59 ാമത് ട്വീറ്റ് ചെയ്തിരിക്കുകയാണ്. വേറെയാര്‍ക്കും വേണ്ടിയല്ല, സച്ചിനു വേണ്ടി.
സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍: എ ബില്യണ്‍ ഡ്രീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണു രജനിയുടെ ട്വീറ്റ്.
പ്രിയപ്പെട്ട സച്ചിന്, സിനിമയ്ക്ക എല്ലാവിധ ആശംസകളും, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു രജനിയുടെ ട്വീറ്റ്
Dear @sachin_rt , my best wishes for the success of ‘Sachin … a billion dreams’. God bless.
— Rajinikanth (@superstarrajini) April 18, 2017