July 18, 2026 |
Share on

ഇപി ജയരാജന്‍ നല്ല ചിറ്റപ്പന്‍; രമേശ്‌ ചെന്നിത്തല

അഴിമുഖം പ്രതിനിധി ഇപി ജയരാജന്‍ നല്ല ചിറ്റപ്പനാണ് എന്നും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ വിഷമമുണ്ട് എന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തെയല്ല 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കണം.ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. ജയരാജന്‍റെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിന്‍റെ മൗനം അർഥഗർഭമാണ്. ഇതിൽ എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് […]

അഴിമുഖം പ്രതിനിധി

ഇപി ജയരാജന്‍ നല്ല ചിറ്റപ്പനാണ് എന്നും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ വിഷമമുണ്ട് എന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തെയല്ല 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കണം.ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. ജയരാജന്‍റെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിന്‍റെ മൗനം അർഥഗർഭമാണ്. ഇതിൽ എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കാണേണ്ട ആവശ്യമെന്താണെന്നും തത്തയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×