ഏറെ ആരാധകർ ഉള്ള നെറ്റ്ഫ്ലിക്സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ആലിയ ഭട്ടിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. മകളെ ഉറക്കാൻ മലയാളം പാട്ട് പഠിച്ചെന്നാണ് ആലിയ പറഞ്ഞത്. ഉണ്ണിവാവോ ആണ് മകളുടെ പ്രിയപ്പെട്ട താരാട്ട് എന്നും ആലിയ പറയുന്നുണ്ട്.
സിനിമാ സെലിബ്രിറ്റികൾ മാതാപിതാക്കളാകുമ്പോൾ എന്ത് സംഭവിക്കും, എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആലിയ.
രൺബീറും മകൾ റാഹയും തമ്മിലുള്ള ബന്ധം വളരെ സവിശേഷമായ ഒന്നാണെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. ക്രിയേറ്റീവ് ഗെയിമുകളുമായി രൺബീർ പലപ്പോഴും റാഹയ്ക്ക് വേണ്ടി കണ്ടെത്താറുണ്ടെന്നും ആലിയ പറഞ്ഞിരുന്നു. 1991-ൽ പുറത്തിറങ്ങിയ മലയാള സിനിമയായ സ്വാന്തനം സിനിമയിലെ ഗാനം ആണ് റാഹയ്ക്ക് ഉറങ്ങാൻ പാടി നൽകുന്നത് എന്നാണ് ആലിയ പറയുന്നത്.
റാഹയെ പരിചരിക്കുന്ന നഴ്‌സുമാർ കേരളത്തിൽ നിന്നുള്ളവരാണെന്നും അവർ ഈ മലയാളം ഗാനം ആണ് റാഹയെ ഉറക്കാനായി പാടുന്നത്. റാഹക്ക് ഉറക്കം വരുമ്പോൾ, അവൾ വാവാവോ എന്ന് പറയും. അവളെ ഉറക്കാൻ വേണ്ടി ഇപ്പോൾ ഉണ്ണി വാവാവോ പാട്ട് പാടാൻ രൺബീർ പഠിച്ചു. എന്നും ആലിയ പറഞ്ഞു. മകൾ വന്നതോടെ വീടാകെ മാറിയെന്നും എല്ലാവരുടെയും ലോകം അവൾക്ക് ചുറ്റുമാണ് ഇപ്പോൾ. അവളെ ചിരിപ്പിക്കാൻ വീട്ടിൽ ഓരോ അംഗങ്ങളും തമ്മിൽ മത്സരമാണ് എന്നും ആലിയ പറയുന്നു.
റാഹ ആദ്യമായി അമ്മയെന്ന് വിളിച്ചതിനെക്കുറിച്ചും ആലിയ പറഞ്ഞു. മകൾ ആദ്യമായി തന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മ എന്നാണ് അവൾ വിളിച്ചതെന്നും ആലിയ പറഞ്ഞു. റാഹ ആദ്യം അമ്മയെന്നാണോ അച്ഛനെന്നാണോ വിളിക്കുക എന്ന കാര്യത്തിൽ താനും രൺബീറും എപ്പോഴും തമാശയ്ക്ക് വഴക്കിടാറുണ്ടെന്നും ആലിയ വ്യക്തമാക്കി.
content summary; ranbir kapoor aliya learns malayalam lullaby for daughter raaha