July 12, 2025 |
Share on

രത്തന്‍ ടാറ്റ വിട പറഞ്ഞു

തന്റെ വരുമാനത്തിന്റെ 60 ശതമാനത്തിലുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത ഒരു വലിയ മനുഷ്യസ്നേഹി

ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ അന്തരിച്ചു. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. മരിക്കുമ്പോള്‍ 86 വയസ് ഉണ്ടായിരുന്നു അദ്ദേഹത്തിന്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടാറ്റയുടെ ആരോഗ്യനിലയെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, അദ്ദേഹം തന്നെ തിങ്കളാഴ്ച്ച ഒരു പ്രസ്താവന ഇറക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകള്‍, അതിന് അദ്ദേഹം നല്‍കിയ മറുപടി പ്രായവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കാരണം പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയനാവുക മാത്രമാണ് ഉണ്ടായത് എന്നായിരുന്നു.

2000 പത്മഭൂഷന്‍ നല്‍കിയ ആദരിച്ച അദ്ദേഹത്തിന് 2008 ല്‍ രാജ്യം രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷനും നല്‍കിയിരുന്നു.

1961 ല്‍ ആണ് അദ്ദേഹം ടാറ്റയില്‍ ചേരുന്നത്. ടാറ്റ സ്റ്റീലില്‍ ആയിരുന്നു ആദ്യത്തെ ഔദ്യോഗിക ജോലി. പിന്നീട് ജെ ആര്‍ ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി. 1991 ല്‍ അദ്ദേഹം വിരമിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവ ഏറ്റെടുക്കുന്നത്. ഇന്ത്യ കേന്ദ്രീകരിച്ചുള്ള വ്യവസായത്തില്‍ നിന്നും ടാറ്റയെ വലിയതോതില്‍ ഒരു ആഗോള ബിസിനസ് ഗ്രൂപ്പാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി വച്ചതും രത്തന്‍ ടാറ്റയാണ്.

വിജയിയായ ബിസിനസുകാരന്‍ എന്നതിലുപരി രത്തന്‍ ടാറ്റ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായത് ഒരു മനുഷ്യ സ്‌നേഹി എന്ന നിലയിലാണ്. തന്റെ വരുമാനത്തിന്റെ 60-65% ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാളായിരുന്നു. സമ്പത്തിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും വേഷഭൂഷകള്‍ കൊണ്ടും ശരീര ഭാഷ കൊണ്ടും ഏറ്റവും ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരു ചെറു പുഞ്ചിരിയോടെ, ശാന്തമായി നടന്നു വരുന്ന രത്തന്‍ ടാറ്റയാണ് ഇന്ത്യക്കാരുടെ മനസില്‍ എന്നുമുള്ളത്. ratan tata former tata group chairman passes away

Content Summary; ratan tata former tata group chairman passes away

Leave a Reply

Your email address will not be published. Required fields are marked *

×