Continue reading “കാലം തീരുമാനിച്ച ആകസ്മികതയോ!; ബംഗ്ലാദേശ് കത്തുമ്പോള്‍ പദാദിക് തിരശീലയിലേക്ക്”

" /> Continue reading “കാലം തീരുമാനിച്ച ആകസ്മികതയോ!; ബംഗ്ലാദേശ് കത്തുമ്പോള്‍ പദാദിക് തിരശീലയിലേക്ക്”

">

UPDATES

ട്രെന്‍ഡിങ്ങ്

കാലം തീരുമാനിച്ച ആകസ്മികതയോ!; ബംഗ്ലാദേശ് കത്തുമ്പോള്‍ പദാദിക് തിരശീലയിലേക്ക്

                       

ചിലര്‍ ശരീരമാകെ രക്തം പുരണ്ട് നില്‍ക്കുന്നു, ചിലര്‍ക്ക് ജീവനില്ല, ചിലര്‍ ഞങ്ങള്‍ക്ക് നീതി വേണം, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്നെഴുതിയ പ്ലേക്കാര്‍ഡുകളേന്തി നില്‍ക്കുന്നു-ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ട് മകള്‍ വരച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് ശ്രിജിത് മുഖര്‍ജി. വ്യക്തി ജീവിതവും രാഷ്ട്രീയവും സിനിമയും കൂട്ടികുഴയ്ക്കുന്നതില്‍ അമാന്തിച്ച് നില്‍ക്കാത്ത മുഖര്‍ജി തന്റെ വരാനിരിക്കുന്ന ബംഗാളി ചിത്രമായ പദാദിക്-മായാണ് ബംഗ്ലാദേശ് കലാപത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്. വളരെ പ്രസക്തമായ ആകസ്മികത എന്നാണ് ശ്രീജിത്ത് മകളുടെ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പിന്നാലെ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത് പദാദിക് ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളാണ്.

വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന മൃണാള്‍ സെന്നിന്റെ ജീവചരിത്രമാണ് പദാദിക് (കാലാള്‍ പടയാളി) പറയുന്നത്. യുവ ഗറില്ലയുടെയും അഭയാര്‍ത്ഥിയാവുന്ന സ്ത്രീയുടെയും കഥ പറയുന്ന 1973ലെ സെന്നിന്റെ തന്നെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പേരാണ് പദാദിക് എന്നത്. തന്റെ സിനിമയുടെ റിലീസും ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രസ്താവനകളും ഒത്തുപോകുന്നുണ്ട്. കാരണം മൃണാള്‍ സെന്‍ എന്ന കലാകാരന്‍ രാഷ്ട്രീയത്തില്‍ താല്‍പര്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു. വ്യക്തിജീവിതത്തിലും സിനിമയിലുമെല്ലാം അത് കാണാന്‍ സാധിക്കുമെന്നും മുഖര്‍ജി പറഞ്ഞു.

ബംഗ്ലാദേശുമായി വ്യക്തിപരമായി ബന്ധമുള്ള ആളുകൂടിയാണ് ശ്രിജിത് മുഖര്‍ജി. മുഖര്‍ജിയുടെ ഭാര്യയായ ഗായിക റഫിയത്ത് റഷീദ് മിഥില ബംഗ്ലാദേശുകാരിയാണ്. സിനിമയില്‍ മൃണാള്‍ സെന്നിനെ അവതരിപ്പിക്കുന്നതാവട്ടെ ബംഗ്ലാദേശ് ദേശീയ അവാര്‍ഡ് നേടിയ നടന്‍ ചഞ്ചല്‍ ചൗധരിയും. ബംഗ്ലാദേശിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സുരക്ഷിതരാണ്. രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ മാറ്റത്തിന് നേതൃത്വം നല്‍കുന്നത് വിദ്യാര്‍ത്ഥികളാണെന്നത് സന്തോഷകരമാണെന്നും മുഖര്‍ജി പ്രതികരിച്ചു.

 

View this post on Instagram

 

A post shared by Srijit Mukherji (@srijitmukherji)

സ്വാതന്ത്ര്യദിനത്തിന് റിലീസിങ്

സ്വാതന്ത്ര്യദിനത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും മുഖര്‍ജി പറഞ്ഞു. മൃണാള്‍ സെന്നിന്റെ ജന്മനാടാണ് ബംഗ്ലാദേശ്. 1923ല്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പൂരിലാണ് അദ്ദേഹം ജനിച്ചത്. സെന്നിന് ബംഗ്ലാദേശുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ ബംഗ്ലാദേശിലെ കലാപം വേദനിപ്പിക്കുന്നതാണ്. ജനനം ഫരീദ്പൂരിലായിരുന്നെങ്കിലും സെന്‍ പഠിച്ചതും യുവത്വം ചെലവഴിച്ചതുമെല്ലാം കൊല്‍ക്കത്തയിലായിരുന്നു. കൊല്‍ക്കത്തയില്‍ വച്ച് തന്നെ സിനിമായാത്രയ്ക്കും തുടക്കമിട്ടു. ചരിത്രകാരനും യാഥാര്‍ത്ഥ്യവാദിയുമായിരുന്നു സെന്‍, അതുകൊണ്ട് തന്നെ രാഷ്ട്രീയവും സാമൂഹികവുമായ അശാന്തി രാജ്യത്ത് നിറഞ്ഞുനില്‍ക്കുന്ന വേളയില്‍ ആ ചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ക്യാമറാമാനും ധൈര്യപ്പെടുമായിരുന്നുവെന്നും മുഖര്‍ജി കൂട്ടിചേര്‍ത്തു. 2020ലാണ് ചിത്രത്തിന്റെ നിര്‍മാണത്തെ കുറിച്ച് തീരുമാനിച്ചത്. 2023ല്‍ സെന്നിന്റെ നൂറാം ജന്മദിനത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ചലച്ചിത്രമേളകളുടെ തിരക്കുകളില്‍ പെട്ട മുഖര്‍ജി ഈ വര്‍ഷമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ബംഗ്ലാദേശി വെബ് സീരീസായ തഖ്ദീറിലെ മികച്ച പ്രകടനം കണ്ടാണ് ചൗധരിയെ സെന്നായി അഭിനയിക്കാന്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിഹാസ സംവിധായകന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയ നിര്‍ണായക നിമിഷങ്ങള്‍ മുതല്‍ ബംഗാളിലെ ഏറ്റവും ആദരണീയനായ ചലച്ചിത്ര നിര്‍മ്മാതാവായുള്ള വളര്‍ച്ച വരെയുള്ള 78 വര്‍ഷത്തെ സെന്നിന്റെ ജീവിതകഥയുടെ സംഗ്രഹമാണ് ചിത്രം പറയുന്നത്. 1969ല്‍ സെന്‍ പുറത്തിറക്കിയ ഭുവന്‍ ഷോം ആണ് രാജ്യത്തെ ആദ്യ ന്യൂ വേവ് സിനിമ. അതുവരെ മുഖ്യധാര സിനിമയില്‍ നിലനിന്നിരുന്ന പാരമ്പര്യവാദത്തിനെ അട്ടിമറിച്ചുള്ള നീക്കമായിരുന്നു അതെന്നതും മുഖര്‍ജി ഓര്‍മിപ്പിച്ചു. സെന്നിനുള്ള ആദരാഞ്ജലി എന്ന നിലയില്‍, ഫ്‌ലാഷ്ബാക്കുകള്‍, ഫ്രീസ് ഫ്രെയിമുകള്‍ എന്നിവയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .കൗശിക് ഗാംഗുലിയുടെ പാലന്‍ (2023), അഞ്ജന്‍ ദത്തിന്റെ ചാല്‍ചിത്ര എഖോണ്‍ (2024) എന്നീ രണ്ട് സെന്‍ ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് പദാദിക് വരുന്നത്.നിലവിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബംഗ്ലാദേശിലുള്ള നടന്‍ ചൗധരി കൊല്‍ക്കത്തയിലെ പ്രമോഷനുകളില്‍ ചേരുമോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

English Summary: ‘Remarkable timing’—Srijit Mukherji on his Mrinal Sen biopic Padatik and Dhaka uprising

Share on

മറ്റുവാര്‍ത്തകള്‍