July 08, 2026 |
Share on

2976 പീഡനദൃശ്യങ്ങൾ, സർക്കാർ ഉദ്യോഗസ്ഥകൾ ഉൾപ്പെടെ ഇരകൾ; കന്നട മണ്ണിൽ പുകഞ്ഞ രേവണ്ണ കേസ്

ഇത് സംസ്ഥാനമാകെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്

കർണാടകയിലെ അധികാര കേന്ദ്രങ്ങളിൽ ഒന്നായ മഞ്ജുനാഥ ക്ഷേത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുകയാണ്. 1998 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ക്ഷേത്ര പരിസരത്തായി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ആരോപിക്കുമ്പോഴും ഇവർക്കെതിരെ പ്രതിഷേധങ്ങളുയരാത്തത് ഇവർ സംസ്ഥാനത്തെ പ്രബല ശക്തികളായത് കൊണ്ടാണ്. ചർച്ചകളും പ്രതിഷേധങ്ങളും കനക്കുന്ന അതേ സമയം തന്നെയാണ് രാജ്യം ചർച്ച ചെയ്ത കർണ്ണാടകയിലെ പ്രജ്വൽ രേവണ്ണ കേസിലെ വിധിയെത്തുന്നത്.

കന്നഡ മണ്ണില്‍ ഏറെ വിവാദങ്ങൾക്ക് വഴി വച്ച സംഭവമായിരുന്നു പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം. ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി പ്രജ്വല്‍ രേവണ്ണ 2976 ദൃശ്യങ്ങൾ കൈവശം വച്ചിരുന്നു. ഇത് സംസ്ഥാനമാകെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രജ്വലിന്റെ വീഡിയോകള്‍ പുറത്തു വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഏകദേശം 2976 പീഡനദൃശ്യങ്ങളാണ് പ്രജ്വലിന്റെ കൈവശം ഉള്ളതെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍, വീട്ടുജോലിക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ പ്രായത്തിലും പദവിയിലുമുള്ള സ്ത്രീകളെ ഇയാള്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ സ്വയം പകര്‍ത്തിവയ്ക്കുമായിരുന്നു.

വിഷയത്തില്‍ ശക്തമായ പ്രതിഷേധം എത്തിയതോടെ കര്‍ണാടക വനിതാ കമ്മീഷന്‍ അടക്കം അന്വേഷണത്തിന് നിര്‍ദേശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. ജെഡിഎസ് എം.പിയും ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്. അതുകൊണ്ട് തന്നെ ബിജെപിയ്ക്കും കനത്ത തിരിച്ചടിയായിരുന്നു ഈ സംഭവം. എച്ച്.ഡി. രേവണ്ണയ്‌ക്കെതിരേയും പീഡന പരാതിയുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥകളെയും വീട്ട് ജോലിക്കാരെയും പ്രജ്വല്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇവയെല്ലാം സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തിരുന്നത്. ഈ വീഡിയോകളും ഫോട്ടോകളും അടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസിനും ദേശീയ നേതാക്കള്‍ക്കും ലഭിച്ചതായി പറയുന്നു. അതേസമയം, വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തലേദിവസം ഈ വിഡിയോ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിച്ചെന്നും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് രേവണ്ണയുടെ വീട്ട് ജോലിക്കാരി പോലിസില്‍ പീഡന പരാതി നല്‍കിയത്. ജോലിക്കെത്തി നാലാം മാസതില്‍ എച്ച് ഡി രേവണ്ണ പീഡിപ്പിച്ചെന്നാണ് പരാതി. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇത് പതിവാണ്. ആറ് സ്ത്രീ ജീവനക്കാരെയും മുറിയിലേക്ക് വിളിപ്പിക്കും. സ്റ്റോര്‍റൂമിലടക്കം വച്ച് ഉപദ്രവിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

content summary: Revanna case, which has shaken Karnataka, involves 2,976 recorded torture scenes

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×