November 05, 2024 |
Share on

പഞ്ചാബില്‍ സിപിഎമ്മിനൊപ്പം ആര്‍എംപി; മുന്നണി നേതൃസ്ഥാനത്ത് സിപിഎമ്മിന്റെ മുന്‍ ശത്രു മംഗത് റാം പാസ്ല

കേരളത്തില്‍ സിപിഎം വിരുദ്ധരെന്ന് അറിയപ്പെടുന്ന ആര്‍എംപിഐ(റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) പഞ്ചാബില്‍ സിപിഎമ്മിനൊപ്പം മത്സരിക്കുന്നു. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്ന് ആര്‍എംപി ആരോപിക്കുന്ന സിപിഎമ്മും അരാഷ്ട്രീയവാദികളെന്ന് സിപിഎം ആരോപിക്കുന്ന ആര്‍എംപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്ന കാര്യം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മിനോളം തന്നെ സ്വാധീനമുള്ള പാര്‍ട്ടിയാണ് പഞ്ചാബില്‍ ആര്‍എംപി. സിപിഎമ്മില്‍ നിന്നും കലഹിച്ച് പുറത്ത് പോയവരാണ് ഇവിടെയും ആര്‍എംപി പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവും മുന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ […]

കേരളത്തില്‍ സിപിഎം വിരുദ്ധരെന്ന് അറിയപ്പെടുന്ന ആര്‍എംപിഐ(റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) പഞ്ചാബില്‍ സിപിഎമ്മിനൊപ്പം മത്സരിക്കുന്നു. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്ന് ആര്‍എംപി ആരോപിക്കുന്ന സിപിഎമ്മും അരാഷ്ട്രീയവാദികളെന്ന് സിപിഎം ആരോപിക്കുന്ന ആര്‍എംപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്ന കാര്യം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മിനോളം തന്നെ സ്വാധീനമുള്ള പാര്‍ട്ടിയാണ് പഞ്ചാബില്‍ ആര്‍എംപി. സിപിഎമ്മില്‍ നിന്നും കലഹിച്ച് പുറത്ത് പോയവരാണ് ഇവിടെയും ആര്‍എംപി പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവും മുന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മംഗല്‍ റാം പസ്ലയാണ് ഇവിടെ ആര്‍എംപിയുടെ നേതൃസ്ഥാനത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം പഞ്ചാബില്‍ സിപിഎം തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കിയിരുന്നത് ഇദ്ദേഹത്തെയാണ്. പസ്ല തന്നെയായിരിക്കും മുന്നണിയെയും നയിക്കുകയെന്നും ഉറപ്പായിട്ടുണ്ട്.

ആകെയുള്ള 117 സീറ്റുകളില്‍ 52 സീറ്റുകളിലാണ് സിപിഎം-ആര്‍എംപി സഖ്യം മത്സരിക്കുക. ഇരു പാര്‍ട്ടികളെയും കൂടാതെ സിപിഐയും സഖ്യത്തിലുണ്ട്. ടിപി വധത്തിന് ശേഷം എല്ലാക്കാലവും ആര്‍എംപി സിപിഎമ്മിനെ ശത്രപക്ഷത്ത് നിര്‍ത്തിയാണ് പ്രചരണം നടത്തിയിരുന്നത്. പസ്ല, ഓംപുരി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് പിന്നീട് ആര്‍എംപിഐ ആയി രൂപാന്തരം പ്രാപിച്ചത്. ഇതിലേക്ക് കേരളത്തില്‍ നിന്നുള്ള ആര്‍എംപി ലയിക്കുകയായിരുന്നു.

പഞ്ചാബിലെ സഖ്യത്തിന് തങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയെന്ന് അര്‍ത്ഥമില്ലെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു അറിയിച്ചു. ജനുവരി നാലിനാണ് പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. അന്ന് തന്നെ സിപിഎമ്മും ആര്‍എംപിഐയും സഖ്യവും പ്രഖ്യാപിച്ചു.

സിപിഐഎംഎല്‍ ലിബറേഷനും ആദ്യഘട്ടത്തില്‍ സഖ്യചര്‍ച്ചകളില്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ തീരുമാനമുണ്ടായില്ല. സിപിഐ 25 സീറ്റിലും സിപിഎം 14 സീറ്റിലും ആര്‍എംപി 13 സീറ്റിലുമായിരിക്കും പഞ്ചാബില്‍ മത്സരിക്കുകയെന്നും വ്യക്തമായിട്ടുണ്ട്.

Advertisement

സ്വന്തം വഴി സ്വയമടച്ച നേതാവ്

അഴിമുഖം പ്രതിനിധി |10-30-2024

കേരളത്തിലെ വെടിക്കെട്ട് അപകടങ്ങൾ

അഴിമുഖം പ്രതിനിധി |10-30-2024