July 17, 2026 |
Avatar
Share on

ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കി രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി. രോഹിത് 138 റണ്‍സ് നേടി. ഏകദിനത്തില്‍ രോഹിതിന്റെ ആറാം സെഞ്ച്വറി ആണിത്. 139 പന്തില്‍ 10 ബൗണ്ടറികളും 4 സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മ ഫോമിലേക്ക് ഉയര്‍ന്നത് ടീം ഇന്ത്യക്ക് ആശ്വാസമാണ്. രോഹിതിനെ കൂടാതെ 51 റണ്‍സ് എടുത്ത റെയ്‌നയ്ക്ക് മാത്രമാണു ഓസീസ് പേസിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. 59 റണ്‍സ് […]

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി. രോഹിത് 138 റണ്‍സ് നേടി. ഏകദിനത്തില്‍ രോഹിതിന്റെ ആറാം സെഞ്ച്വറി ആണിത്. 139 പന്തില്‍ 10 ബൗണ്ടറികളും 4 സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മ ഫോമിലേക്ക് ഉയര്‍ന്നത് ടീം ഇന്ത്യക്ക് ആശ്വാസമാണ്. രോഹിതിനെ കൂടാതെ 51 റണ്‍സ് എടുത്ത റെയ്‌നയ്ക്ക് മാത്രമാണു ഓസീസ് പേസിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. 59 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ നിന്ന് 185 റണ്‍സില്‍ എത്തിച്ച ശേഷമാണ് റെയ്‌ന-രോഹിത് സഖ്യം പിരിഞ്ഞത്. ഇന്ത്യയുടെ ഇന്നിംഗ്‌സ് 8ന് 267 എന്ന നിലയില്‍ അവസാനിച്ചു. ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് 6 വിക്കറ്റുകള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *

×