June 14, 2026 |
Avatar
Share on

റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം തകര്‍ന്നുവീണു

അഴിമുഖം പ്രതിനിധി റയല്‍ മഡ്രിഡിന്റെ മിന്നും താരമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം തകര്‍ന്നു വീണു. തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ സംഭവം ഇന്നാണ് പുറത്തറിയുന്നത്. ബാഴ്സലോണയിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി തകരാറിനെ തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഗള്‍ഫ് സ്ട്രീം ജി 200 എന്ന സ്വകാര്യ യാത്രാവിമാനമാണ് തകര്‍ന്നു വീണത്. 2015-ല്‍ 16 മില്ല്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോ വിമാനം സ്വന്തമാക്കിയത്. സംഭവം നടക്കുമ്പോള്‍ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗിലെ ബൊറൂസിയയിക്കെതിരെയുള്ള മത്സരത്തിനായി ജര്‍മനിയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ […]

അഴിമുഖം പ്രതിനിധി

റയല്‍ മഡ്രിഡിന്റെ മിന്നും താരമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം തകര്‍ന്നു വീണു. തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ സംഭവം ഇന്നാണ് പുറത്തറിയുന്നത്. ബാഴ്സലോണയിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി തകരാറിനെ തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ഗള്‍ഫ് സ്ട്രീം ജി 200 എന്ന സ്വകാര്യ യാത്രാവിമാനമാണ് തകര്‍ന്നു വീണത്. 2015-ല്‍ 16 മില്ല്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോ വിമാനം സ്വന്തമാക്കിയത്. സംഭവം നടക്കുമ്പോള്‍ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗിലെ ബൊറൂസിയയിക്കെതിരെയുള്ള മത്സരത്തിനായി ജര്‍മനിയിലായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡിംഗ് ഗിയര്‍ പൊട്ടി വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പോകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

×