July 17, 2026 |
Share on

വി പി രാമകൃഷ്ണ പിള്ള അന്തരിച്ചു

അഴിമുഖം പ്രതിനിധി റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി) സ്ഥാപകാംഗവും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി പി രാമകൃഷ്ണ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ഇരവിപുരത്തു നിന്നും രണ്ടു തവണ നിയമസഭാംഗമായിരുന്ന രാമകൃഷ്ണ പിള്ള തൊഴില്‍, ജലവിഭവ വകുപ്പ് മന്ത്രിയായും ചുമതല നിര്‍വഹിച്ചിരുന്നു. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രാമകൃഷ്ണ പിള്ള ആര്‍എസ്പിയുടെ രൂപീകരണത്തിനുശേഷം കൊല്ലം ജില്ല സെക്രട്ടറി ദേശീയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് സംസ്ഥനത്ത് പാര്‍ട്ടിയെ […]

അഴിമുഖം പ്രതിനിധി

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി) സ്ഥാപകാംഗവും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി പി രാമകൃഷ്ണ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.

ഇരവിപുരത്തു നിന്നും രണ്ടു തവണ നിയമസഭാംഗമായിരുന്ന രാമകൃഷ്ണ പിള്ള തൊഴില്‍, ജലവിഭവ വകുപ്പ് മന്ത്രിയായും ചുമതല നിര്‍വഹിച്ചിരുന്നു.

കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രാമകൃഷ്ണ പിള്ള ആര്‍എസ്പിയുടെ രൂപീകരണത്തിനുശേഷം കൊല്ലം ജില്ല സെക്രട്ടറി ദേശീയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് സംസ്ഥനത്ത് പാര്‍ട്ടിയെ നയിക്കാന്‍ നിയുക്തനാവുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×