June 14, 2026 |
Share on

ആര്‍ എസ് പി നില മറക്കരുതെന്ന് പന്തളം സുധാകരന്‍; ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

അഴിമുഖം പ്രതിനിധി അരുവിക്കര സീറ്റ് , ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ ആര്‍ എസ് പി നില മറന്ന് സംസാരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ആര്‍ എസ് പിയുടെ ആവശ്യം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി കശക്കിയെറിഞ്ഞ ആര്‍ എസ് പിയെ സഹായിക്കാന്‍ യുഡിഎഫേ ഉണ്ടായിരുന്നുള്ളൂ. ഇത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിപി രാമകൃഷ്ണപിള്ളക്ക് പിറകെ ആര്‍ എസ് പിയുടെ എ. എ അസീസും സീറ്റ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധാകരന്റെ പ്രതികരണം. […]

അഴിമുഖം പ്രതിനിധി

അരുവിക്കര സീറ്റ് , ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ ആര്‍ എസ് പി നില മറന്ന് സംസാരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ആര്‍ എസ് പിയുടെ ആവശ്യം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി കശക്കിയെറിഞ്ഞ ആര്‍ എസ് പിയെ സഹായിക്കാന്‍ യുഡിഎഫേ ഉണ്ടായിരുന്നുള്ളൂ. ഇത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിപി രാമകൃഷ്ണപിള്ളക്ക് പിറകെ ആര്‍ എസ് പിയുടെ എ. എ അസീസും സീറ്റ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധാകരന്റെ പ്രതികരണം. അതെസമയം അരുവിക്കര സീറ്റ്, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×