മറ്റൊരു രസകരമായ വസ്തുത, പെക്കാമിലെ ചെന്നായയുടെ ചുമർചിത്രം പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടിക്കപ്പെട്ടു
ലണ്ടനിലെ ക്യൂ ബ്രിഡ്ജിന് സമീപത്തുള്ള ചുമരിൽ ഒരു ആടിന്റെ ചുവര്‍ ചിത്രം പ്രത്യക്ഷപ്പെട്ടു, ആടിന് സമീപം കുറച്ചു കല്ലുകൾ താഴേക്ക് വീഴുന്നത് പോലെ തോന്നിക്കുന്ന ചുവര്‍ ചിത്രവുമുണ്ട്. ഒരാഴ്ചക്കുള്ളിൽ ലണ്ടനിലുടനീളം മറ്റു മൃഗങ്ങളുടെ ചിത്രങ്ങളും cപ്രത്യക്ഷപ്പെടാൻ തുടങ്ങി. ചെൽസിയിലെ വീടിൻ്റെ അടച്ചിട്ടിരിക്കുന്ന ജനാലകളിൽ നിന്ന് പരസപരം തുമ്പിക്കൈ ഉയർത്തുന്ന ആനകളും, ബ്രിക്ക് ലെയ്‌നിലെ പാലത്തിന് കുറുകെ ചാടുന്ന മൂന്ന് കുരങ്ങുകളും, പെക്കാമിലെ റൈ ലെയ്‌നിലെ സാറ്റലൈറ്റ് ഡിഷിൻ്റെ മുഖത്ത് ചായം പൂശിയ ഒരു ചെന്നായയും തുടങ്ങി നിരവധി ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളിയാഴ്ചയോടെ, ഒരു ഷോപ്പിൻ്റെ ചുമരിൽ മത്സ്യം തിന്നുന്ന രണ്ട് പെലിക്കനുകളുടെ മറ്റൊരു ചുവര്‍ ചിത്രവും ശ്രദ്ധയിൽപ്പെട്ടു. Banksy’s London murals
ബ്രിസ്റ്റോളിൽ നിന്നുള്ള അറിയപ്പെടുന്ന കലാകാരനാണ് ബാങ്ക്സി. അതി പ്രശസ്തനായിരുന്നിട്ടു പോലും ബാങ്ക്സിയുടെ വ്യക്തിത്വം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ നിഗൂഢമായ ചുവർചിത്രങ്ങൾ ബാങ്ക്സിയുടെ സൃഷ്ടിയാണ്. തൻ്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹവും അടിക്കുറിപ്പ് നൽകാതെ ഇത്തരം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ അർത്ഥം വായനക്കാർ ഗ്രഹിച്ചെടുക്കാനായി അദ്ദേഹം വിട്ടു നൽകിയിരിക്കുകയാണ്
ഈ ചുവർ ചിത്രങ്ങൾ സാമൂഹ്മാധ്യമങ്ങളിൽ ചർച്ചയായതോടെ ആളുകൾ ഇതിനെ ‘ലണ്ടൻ സൂ സീരീസ്’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സമീപകാല തീവ്ര വലതുപക്ഷ കലാപകാരികളെ ബാങ്ക്സി മൃഗങ്ങളുമായി താരതമ്യം ചെയ്‌തെന്നാണ് മറ്റൊരു പക്ഷം ആളുകൾ പറയുന്നത്. ഗാസ, കാലാവസ്ഥാ വ്യതിയാനം, വംശനാശം, മൈക്കലാഞ്ചലോയുടെ ചിത്രങ്ങൾ, അല്ലെങ്കിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന് മറ്റു ചിലർ കരുതുന്നു.
ബാങ്ക്സിയിലെ വിദഗ്ധനും ആർട്സ് യൂണിവേഴ്സിറ്റി ബോൺമൗത്തിൻ്റെ വൈസ് ചാൻസലറുമായ പോൾ ഗോഫ്, ബാങ്ക്സി തൻ്റെ സൃഷ്ടികൾ ഇങ്ങനെ പൊതുസ്ഥലത്ത് വരച്ചിടുന്നത് അസാധാരണമാണെന്ന് അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, വന്യജീവികൾക്കുള്ള ഭീഷണി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തിക്കാട്ടാൻ ബാങ്ക്സി തൻ്റെ കലയിൽ മൃഗങ്ങളെ ഉപയോഗിക്കാറുണ്ടെന്ന് ഗോഫ് പറയുന്നു. അദ്ദേഹത്തിൻ്റെ വരകളിലെ മൃഗങ്ങൾ ആഗോള രാഷ്ട്രീയ പ്രശ്നങ്ങളുടെ പ്രതീകമാണെന്ന് കാണാൻ സാധിക്കും.
മറ്റൊരു രസകരമായ വസ്തുത, പെക്കാമിലെ ചെന്നായയുടെ ചുമർചിത്രം പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടിക്കപ്പെട്ടു. മേൽക്കൂരയിലുണ്ടായിരുന്ന ചിത്രം മോഷ്ട്ടാക്കൾ ഗോവണി വഴി കയറി എടുത്തുകൊണ്ട് പോകുകയായിരുന്നു. ബാങ്ക്സിയുടെ ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടിയായ “ലവ് ഈസ് ഇൻ ദി ബിൻ” 18.5 മില്യൺ പൗണ്ടിനാണ് വിറ്റത്. അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ തുകയാണത്. ഈ ചിത്രം യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ “ഗേൾ വിത്ത് ബലൂണിൻ്റെ” ബാക്കിയാണ്. ലേലത്തിനിടെ കീറി പോയ ഈ ഭാഗത്തിന് വേണ്ടി മറ്റൊരു ലേലം വയ്ക്കുകയായിരുന്നു. കലാചരിത്രത്തിലെ ഏറ്റവും വില മതിച്ച തമാശകളിൽ ഒന്നാണിത്. Banksy’s London murals
Content summary; Rumors swirl around Banksy’s London murals as five new pieces emerge in a week Banksy’s London murals