June 26, 2026 |
Share on

സച്ചിന്റെപോലെയുള്ള ക്രിക്കറ്റ് കരിയര്‍ തനിക്കുണ്ടാവില്ലെന്ന് കൊഹ്‌ലി

കോഹ്‌ലി, സച്ചിന്‍ ഏകദിനത്തില്‍ പിന്തുടര്‍ന്നു നേടിയ 17 സെഞ്ചുറികളുടെ റെക്കോഡിനൊപ്പം എത്തി

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപോലെയുള്ള ക്രിക്കറ്റ് കരിയര്‍ തനിക്കുണ്ടാവില്ലെന്ന് ക്യപ്റ്റന്‍ വിരാട് കൊഹ്‌ലി. സച്ചിനെപോലെ 20 വര്‍ഷം നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ 200 ടെസ്റ്റുകളും 100 രാജ്യാന്തര സെഞ്ച്വറികളും എന്ന റെക്കോഡ് തനിക്ക് ഒരു സ്വപ്നം മാത്രമായിരിക്കുമെന്നുമാണ് കൊഹ്ലി വെളിപ്പെടുത്തിയത്.

ഇംഗ്ലണ്ട് ടീം മുന്‍ നായകനും ഇപ്പോള്‍ കമന്റേറുമായ നാസര്‍ ഹുസൈനുമായി ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നടത്തിയ അഭിമുഖത്തിലാണ് കൊഹ്ലിയുടെ വെളിപ്പെടുത്തല്‍. 28 വയസുകാരനായ കൊഹ്ലി സച്ചിന്റെ റെക്കോഡുകള്‍ മറികടക്കുമെന്ന നിരൂപകരുടെ വിലയിരുത്തിനെക്കുറിച്ച പ്രതികരിക്കുകയായിരുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍.

ഇംഗ്ലണ്ടിനെതിരേ നടന്ന ഒന്നാം മത്സരത്തില്‍ തന്റെ 27-ാം ഏകദിന സെഞ്ചുറി കുറിച്ചതോടെ കോഹ്‌ലി, സച്ചിന്‍ ഏകദിനത്തില്‍ പിന്തുടര്‍ന്നു നേടിയ 17 സെഞ്ചുറികളുടെ റെക്കോഡിനൊപ്പം എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×