June 06, 2026 |

ഈ സുന്ദരിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ മത്സരിക്കുന്നു

സച്ചിനും കോഹ്‌ലിക്കുമെല്ലാം ഹിനയയാണു താരം
താരം

കുഞ്ഞ് ഹിനയ ഇപ്പോള്‍ അറിയപ്പെടുന്നത് സെല്‍ഫി ഗേള്‍ എന്നാണ്. അവള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നവര്‍ നിസ്സാരക്കാരല്ല, കാര്യം അച്ഛന്റെ കൂട്ടുകാരാണെങ്കിലും അതിന്റെ പേരിലൊന്നുമല്ല തനിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഓരോരുത്തരും മത്സരിക്കുന്നതെന്നു കുഞ്ഞു ഹിയാനയ്ക്ക് അറിയില്ലായിരിക്കും, പക്ഷേ സെല്‍ഫിയെടുക്കുന്നവര്‍ അതു സമ്മതിക്കുന്നുണ്ട്. ഹിനയ ഒരു മാലാഖയെ പോലെ സുന്ദരിയാണെന്നാണവര്‍ പറയുന്നത്.

ആരാണ് ഹിനയ എന്നല്ലേ. ഹര്‍ഭജന്‍ സിംഗിന്റെ മകള്‍. അവള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്നത് സാക്ഷാന്‍ സച്ചിന്‍ മുതല്‍ കോഹ്ലിയവരെയുള്ളവര്‍. ഓരോരുത്തരും മത്സരത്തോടെയാണു ഹിനയയോടൊപ്പം ഫോട്ടോയെടുക്കുന്നതെന്നാണു കേള്‍ക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ താരമായി കഴിഞ്ഞിരിക്കുകയാണ് ഹിനയ…


Leave a Reply

Your email address will not be published. Required fields are marked *

×