June 14, 2026 |
Share on

സ്‌ക്കൂള്‍ ഓണഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലമാക്കി; സദ്യ നശിപ്പിച്ചു, അടുപ്പില്‍ മലവിസര്‍ജനം നടത്തി

അഴിമുഖം പ്രതിനിധി കോഴിക്കോട് പുതിയറ ബിഇഎം യുപി സ്‌ക്കൂള്‍ ഓണഘോഷം അലങ്കോലമാക്കി സാമൂഹിക വിരുദ്ധര്‍. ഓണഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന സദ്യ നശിപ്പിക്കുകയും അടുക്കളയിലും അടുപ്പിലും മലവിസര്‍ജനം നടത്തുകയും ചെയ്തു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ഇന്ന് സ്കൂളില്‍ ഓണം ആഘോഷിക്കുന്നതിനായി ഇന്നലെ തന്നെ സദ്യക്കുള്ള വകകള്‍ ഒരുക്കുകയും അലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇന്നലെ എല്ലാം ഒരുക്കിവെച്ചതിനു ശേഷം സ്‌ക്കൂള്‍ പൂട്ടിപ്പോയി രാവിലെ മടങ്ങി വന്നപ്പോള്‍ എല്ലാം അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. ഓണഘോഷം അലങ്കോലമാക്കിയവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസ് […]

അഴിമുഖം പ്രതിനിധി

കോഴിക്കോട് പുതിയറ ബിഇഎം യുപി സ്‌ക്കൂള്‍ ഓണഘോഷം അലങ്കോലമാക്കി സാമൂഹിക വിരുദ്ധര്‍. ഓണഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന സദ്യ നശിപ്പിക്കുകയും അടുക്കളയിലും അടുപ്പിലും മലവിസര്‍ജനം നടത്തുകയും ചെയ്തു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ഇന്ന് സ്കൂളില്‍ ഓണം ആഘോഷിക്കുന്നതിനായി ഇന്നലെ തന്നെ സദ്യക്കുള്ള വകകള്‍ ഒരുക്കുകയും അലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഇന്നലെ എല്ലാം ഒരുക്കിവെച്ചതിനു ശേഷം സ്‌ക്കൂള്‍ പൂട്ടിപ്പോയി രാവിലെ മടങ്ങി വന്നപ്പോള്‍ എല്ലാം അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. ഓണഘോഷം അലങ്കോലമാക്കിയവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×