ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ മോഷണ ശ്രമത്തിനിടെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിക്കുവേണ്ടിയുള്ള തെരച്ചിലിന്റെ മൂന്നാം ദിവസമാണ് ദൃശ്യങ്ങൾ ലഭിക്കുന്നത്. പ്രതി മഞ്ഞ ഷർട്ട് ധരിച്ച ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്. ഇത് സംഭവത്തിനെ മുൻപോ, ശേഷമോ എടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണം നടന്ന് ആറ് മണിക്കൂറുകൾക്ക് ശേഷം ദാദറിലെ ഒരു കടയിൽ നിന്നും പ്രതി മൊബൈൽ കവർ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ബാന്ദ്രയിലെ ലക്കി ജംക്ഷന് സമീപം കണ്ടതിനാൽ പ്രതി ലോക്കൽ ട്രെയിനിൽ കയറി ദാദറിലേക്ക് പോയതായിരിക്കാമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
പ്രതിയുടെ നീക്കങ്ങൾ മൊബൈൽ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിക്ക് ഫോൺ കവർ വിറ്റയാളുടെ മൊഴി പോലിസ് രേഖപ്പെടുത്താൻ സാധ്യത.
സെയ്ഫിനെ ആക്രമിച്ച് 50 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലിസിന് കഴിഞ്ഞിട്ടില്ല, പ്രതികൾക്കായുള്ള അന്വേഷണം
ഊർജിതമാക്കിയിരിക്കുകയാണ് പോലിസ്.
വ്യാഴാഴ്ച്ച പുലർച്ചയോടെ ഖാന്റെ 11ാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലെത്തിയ മുപ്പത് വയസുണ്ടെന്ന് കരുതുന്ന പ്രതി ഒരു കോടി രൂപ ആവിശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം വീട്ടിലെ ജോലിക്കാരിയെ ആക്രമിക്കുകയും ഖാനെ ആറ് തവണ കത്തിയുപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഖാൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
content summary; saif ali khan attack case New Videos Surface of Attacker Seen Buying Headphones