June 04, 2026 |
Share on

കലാകാരിയുടെ സര്‍ഗാത്മക ജീവിതം എങ്ങനെയാണ് പകല്‍ മാത്രമായി ചുരുക്കേണ്ടത്?

ഒരു പെണ്ണിന് ഓരോ വൈകിയ യാത്രയും വലിയ സഹാസം ആയി മാറിയിരിക്കുകയാണ്

കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവം സ്ത്രീകളുടെ സാമൂഹ്യ ജീവിതം എത്രമാത്രം അപകടത്തിലാണെന്നതിനു വീണ്ടുമൊരു തെളിവാണെന്നു ചൂണ്ടിക്കാട്ടുകയാണു നടാകപ്രവര്‍ത്തകയും ചലച്ചിത്രതാരവുമായ സജിത മഠത്തില്‍. രാത്രിയിലുള്ള യാത്രകള്‍ ഓരോ സ്ത്രീക്കും കൂടുതല്‍ സാഹസികമായി തീര്‍ന്നിരിക്കുകയാണ് ഈ സംഭവത്തോടെയെന്നും സജിത ഓര്‍മപ്പെടുത്തുന്നു.

സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കലാകാരിയുടെ സര്‍ഗാത്മക ജീവിതം എങ്ങനെയാണ് പകല്‍ മാത്രമായി ചുരുക്കാന്‍ സാധിക്കുക? എത്ര വേണ്ടെന്നു തീരുമാനിച്ചാലും എത്രയോ തവണ അപരിചിതരായ െ്രെഡവര്‍മാര്‍ക്കൊപ്പം ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. നേരം വൈകി പോകുന്ന ഷൂട്ടിങ്ങ് അര്‍ധരാത്രിയില്‍ അവസാനിച്ച് തളര്‍ന്നു മറ്റൊരു ലൊക്കേഷനിലേക്ക് യാത്ര പുറപ്പെടുന്ന എത്രയോ കലാകാരികളുണ്ട്. പരസ്പര വിശ്വാസത്തിന്റെ പുറത്ത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എത്രയോ തവണ പ്രൊഡക്ഷന്‍ െ്രെഡവര്‍മാര്‍ ‘ഞങ്ങളെ എത്തിച്ചിട്ടുമുണ്ട്. ചിലപ്പോഴെങ്കിലും ഇതിനിടയില്‍ ഉണ്ടായിട്ടുള്ള ചെറിയ ചില ബുദ്ധിമുുട്ടുകള്‍ രഹസ്യമായി പരസ്പരം പറഞ്ഞ് ഞങ്ങള്‍ കലാകാരികള്‍ അടക്കിയിട്ടുമുണ്ട്. പരിമിതമെങ്കിലുമുള്ള ഒരു പരസ്പര വിശ്വാസം ആ ആണ്‍ലോകത്ത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇനി ഒരിക്കലും ഒരു നടിയും അതിനു മുതിരില്ല. ഒരോ വൈകിയ യാത്രയും വലിയ സാഹസം തന്നെയാണവള്‍ക്ക് ! അല്ലെങ്കില്‍ മുതിരരുത് ! ഇങ്ങനെ കൂടുതല്‍ ഉള്‍വലിഞ്ഞ പെണ്‍ജീവിതമാണോ ഈ ദൈവത്തിന്റെ നാട് ആഗ്രഹിക്കുന്നത്?

ഒരിക്കലും അനുവദിച്ചുകൂടാ ഈ പ്രാകൃത സ്വഭാവങ്ങള്‍. പരിഗണന ഏതുമില്ലാതെ ശിക്ഷിക്കണം ഈ ക്രിമിനലുകളെ !

പീഢനങ്ങള്‍ പുറത്തു പറയാതെ ഉള്ളില്‍ വിങ്ങലുമായി ജീവിക്കണ്ട എന്നു തീരുമാനിച്ച എന്റെ സഹോദരി നിന്നെ ഞാന്‍ വിങ്ങുന്ന മനസ്സോടെ ചേര്‍ത്തു പിടിക്കുന്നു.. കൂടെ ഉണ്ട്!

അവളുടെ വേദനിക്കുന്ന കുടുബത്തിനും അവള്‍ക് ധൈര്യം നല്‍കിയ പ്രിയപ്പെട്ട ലാല്‍സാറിനും കുടുബത്തിനും ഏറെ നന്ദി. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള ജാഗ്രത കാണിച്ചതിന്!

മാധ്യമങ്ങളും സര്‍ക്കാറും നീതിന്യായ വ്യവസ്ഥയും അവള്‍ക്കൊപ്പം നില്‍കണം. ജീവിതത്തെ അവള്‍ വിശ്വസിക്കേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്!

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ

മറ്റൊരു കലാകാരി!
:- Sajitha Madathil

Leave a Reply

Your email address will not be published. Required fields are marked *

×