June 13, 2026 |
Share on

സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോതി തള്ളി

അഴിമുഖം പ്രതിനിധി ഗുണ്ടാ കേസില്‍ പ്രതിയായ ഏറണാകുളത്തെ സി പി എം നേതാവ് സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഡിസംബര്‍ ഒന്ന് വരെ സക്കീര്‍ ഹുസൈനെ റിമാന്‍ഡ് ചെയ്തു. ജാമ്യം നല്‍കിയാല്‍ സക്കീര്‍ വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. നിലവില്‍ 15 കേസുകള്‍ സക്കീര്‍ ഹുസൈന്‍റെ പേരിലുണ്ട്. ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാലാണ് സക്കീര്‍ ഹുസൈനെന്നും സര്‍ക്കാര്‍ അറിയിച്ചു. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് […]

അഴിമുഖം പ്രതിനിധി

ഗുണ്ടാ കേസില്‍ പ്രതിയായ ഏറണാകുളത്തെ സി പി എം നേതാവ് സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഡിസംബര്‍ ഒന്ന് വരെ സക്കീര്‍ ഹുസൈനെ റിമാന്‍ഡ് ചെയ്തു. ജാമ്യം നല്‍കിയാല്‍ സക്കീര്‍ വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. നിലവില്‍ 15 കേസുകള്‍ സക്കീര്‍ ഹുസൈന്‍റെ പേരിലുണ്ട്. ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാലാണ് സക്കീര്‍ ഹുസൈനെന്നും സര്‍ക്കാര്‍ അറിയിച്ചു.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്. ബിസിനസ് തർക്കത്തിലിടപെട്ട്, സിവിൽകേസ് പിൻവലിക്കണമെന്നും ധാരണാപത്രത്തിൽനിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി മുൻ ഏരിയ സെക്രട്ടറിയുമാണ് സക്കീർ ഹുസൈൻ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×