Continue reading “സല്‍മാന്‍; നൂറു കോടി ക്ലബ്ബിലെ സുല്‍ത്താന്‍”

" /> Continue reading “സല്‍മാന്‍; നൂറു കോടി ക്ലബ്ബിലെ സുല്‍ത്താന്‍”

"> Continue reading “സല്‍മാന്‍; നൂറു കോടി ക്ലബ്ബിലെ സുല്‍ത്താന്‍”

">

UPDATES

സിനിമ

സല്‍മാന്‍; നൂറു കോടി ക്ലബ്ബിലെ സുല്‍ത്താന്‍

Avatar

                       

അഴിമുഖം പ്രതിനിധി

ബോക്‌സോഫിസില്‍ കൊടുങ്കാറ്റുപോലെ കുതിക്കുന്ന സുല്‍ത്താന്‍ 200 കോടി ക്ലബ്ബിലെത്തി. കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നില്‍ നില്‍ക്കുന്ന പി കെ യെ സുല്‍ത്താന്‍ തകര്‍ക്കുമെന്ന് സാക്ഷാല്‍ ആമിര്‍ ഖാന്‍ പറഞ്ഞതുപോലെ തന്നെയാണ് സംഭവിക്കുന്നത്. ജൂലൈ ആറിനു റിലീസ് ചെയ്ത ചിത്രം ഏഴു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 200 കോടി ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സുല്‍ത്താന്‍ 235 കോടി കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കു കൂട്ടുന്നത്.

സുല്‍ത്താന്റെയും മഹാവിജയത്തോടെ ബോളിവുഡില്‍ നൂറു കോടിക്ലബ്ബിലെ സ്ഥിരം സാന്നിധ്യമായി സല്ലു മാറിയിരിക്കുകയാണെന്നാണ് സിനിമാനിരീക്ഷകര്‍ പറയുന്നത്. തുടര്‍ച്ചയായ വിജയങ്ങളോടെ കുതിക്കുന്ന സല്‍മാന്റെ തുടര്‍ച്ചായി നൂറു കോടി ക്ലബ്ബിലെത്തിയ 10 ചിത്രങ്ങള്‍ ;

പ്രേം രത്തന്‍ ധന്‍ പായോ(2015)
സംവിധാനം സൂരജ് ബര്‍ജാത്യ
കളക്ഷന്‍: 100 കോടി

ബജറംഗിഭായ്ജാന്‍(2015)
സംവിധാനം; കബീര്‍ ഖാന്‍
കളക്ഷന്‍: 626 കോടി( വേള്‍ഡ് വൈഡ്)

കിക്ക്(2014)
സംവിധാനം; സാജിദ് നദിയദ്‌വാല
കളക്ഷന്‍: 200 കോടി

ജയ് ഹോ (2014)
സംവിധാനം; സൊഹയ്ല്‍ ഖാന്‍
കളക്ഷന്‍: 102 . 58

ദബാംഗ് 2(2012)
സംവിധാനം; അര്‍ബാസ് ഖാന്‍
കളക്ഷന്‍: 175 കോടി

ഏക് ത ടൈഗര്‍( 2012)
സംവിധാനം; കബീര്‍ ഖാന്‍
കളക്ഷന്‍: 198. 78 കോടി

ബോഡിഗാഡ്( 2011)
സംവിധാനം; സിദ്ദിഖ്
കളക്ഷന്‍: 148.86 കോടി

റെഡി( 2011)
സംവിധാനം; രോഹിത് ഷെട്ടി
കളക്ഷന്‍: 130 കോടി

ദബാംഗ് ( 2010 )
സംവിധാനംഅര്‍ബാസ്
കളക്ഷന്‍ 138.88 കോടി

 

Share on

മറ്റുവാര്‍ത്തകള്‍