UPDATES

ട്രെന്‍ഡിങ്ങ്

അവസരം വേണമെങ്കിൽ ബിക്കിനി ധരിക്കണം; ദുരനുഭവം തുറന്ന് പറഞ്ഞ് നടി സനയ ഇറാനി

തന്റെ രൂപവും നിറവും മൂലം താൻ പലപ്പോഴും ടൈപ്പ് കാസറ്റ് ചെയ്യപ്പെടാറുണ്ട്

                       

ഇസ് പ്യാർ കോ ക്യാ നാം ദൂനിലെ ഖുഷി കുമാരി ഗുപ്തയായും മിലേ ജബ് ഹം തും എന്ന ചിത്രത്തിലെ ഗുഞ്ജൻ ഭൂഷനായും ആരാധക മനം കവർന്ന നടിയാണ് സനയ ഇറാനി. അടുത്തിടെ പ്രമുഖ ബോളിവുഡ് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയ വിഷമകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ്. തന്റെ രൂപവും നിറവും മൂലം താൻ പലപ്പോഴും ടൈപ്പ് കാസറ്റ് ചെയ്യപ്പെടാറുണ്ടെന്നുമാണ് സനയയുടെ വെളിപ്പെടുത്തൽ. sanaya irani disclosure

ഹോട്ടർഫ്ലൈയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സനയ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ അഭിനയ ജീവിതത്തിലെ തുടക്കകാലം മുതലുള്ള കാര്യങ്ങൾ സനയ വെളിപ്പെടുത്തിയിരുന്നു. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള അനുഭവമാണ് സനയ വെളിപ്പെടുത്തിയത്.

‘ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പ്രമുഖ വ്യക്തി എന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. ആ സമയത്ത് എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമില്ലായിരുന്നു. പക്ഷേ, ഈ വ്യക്തി അത്രത്തോളം നിർബന്ധിച്ചത് മൂലമാണ് ഞാൻ പോയത്. പക്ഷെ, കണ്ടുമുട്ടിയ ശേഷം, ‘നമുക്ക് കുറച്ച് വലുപ്പമുളള ആളെ വേണം’ എന്ന മട്ടിൽ സംസാരിക്കാൻ തുടങ്ങി, ഞാൻ പൂർണയല്ല എന്ന തരത്തിലാണ് അയാൾ എന്നോട് പെരുമാറിയത്’

ഒരു വലിയ ബോളിവുഡ് സംവിധായകൻ തന്നോട് പെരുമാറിയ സന്ദർഭം കൂടി സനയ അഭിമുഖത്തിൽ പറഞ്ഞു.

‘ അവസരത്തിന് വേണ്ടി പ്രമുഖ വ്യക്തിയെ ഞാൻ വിളിച്ചപ്പോൾ, താൻ ഒരു മീറ്റിംഗിലാണെന്നും, അരമണിക്കൂറിനുള്ളിൽ തിരികെ വിളിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 45 മിനിറ്റിന് ശേഷം വിളിക്കുകയും ചെയ്തു. പക്ഷെ, സിനിമയുടെ കാര്യം പറയുന്നതിന് പകരം വിളിക്കാൻ വൈകിയതിനെ കുറിച്ച് അദ്ദേഹം എന്നോട് തർക്കിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് അല്പം കഴിയട്ടെ എന്ന് കരുതിയാണ് ഞാൻ 45 മിനിറ്റ് കഴിഞ്ഞ് വിളിച്ചത്.

പല പ്രമുഖ നടന്മാരെയും ഉൾപ്പെടുത്തിയാണ് താൻ സിനിമ ചെയ്യുന്നുന്നതെന്നും ചിത്രത്തിൽ ഞാൻ ബിക്കിനി ധരിക്കേണ്ടി വരുമെന്നും സംവിധായകൻ എന്നോട് പറഞ്ഞു. ഞാൻ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ബിക്കിനി ധരിക്കുന്നതിന് തയ്യാറാകണം എങ്കിലേ അവസരം ലഭിക്കു എന്ന തരത്തിലാണ് സംസാരിച്ചത്. ഈ മനോഭാവത്തിൽ അസ്വസ്ഥത തോന്നിയ ഞാൻ ആ കോൾ അവസാനിപ്പിച്ചു ‘ എന്നും സനയ പറഞ്ഞു sanaya irani disclosure

content summary;  Sanaya Irani says A big Bollywood director said, ‘You’ll have to wear a bikini’ k k k k k k k kk kk k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k

Share on

മറ്റുവാര്‍ത്തകള്‍