ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജെയ്ന്റിനെതിരേ ഡല്‍ഹി താരം സഞ്ജു വി സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി. അഞ്ചു സിക്‌സും എട്ടു ഫോറും അടക്കം 63 പന്തില്‍ സഞ്ജു 102 റണ്‍സ് എടുത്തു.സഞ്ജുവിന്റെ സെഞ്ച്വറി കരുത്തില്‍ ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.
കേരളത്തില്‍ ഉണ്ടായ വിവാദങ്ങള്‍ക്കും ഐപിഎല്ലിലെ കഴിഞ്ഞ മത്സരങ്ങളിലെ മങ്ങിയ ഫോമിനും ഉശിരന്‍ മറുപടി നല്‍കുന്ന പ്രകടനമായിരുന്നു ഇന്നു പൂനെയിലെ എംസിഎ ഗ്രൗണ്ടില്‍ സഞ്ജു പുറത്തെടുത്തത്. സ്റ്റോക്‌സ്, ഇമ്രാന്‍ താഹിര്‍ എന്നീ വമ്പന്‍ ബൗളര്‍മാരെ അനായാസം നേരിട്ടായിരുന്നു സഞ്ജുവിന്റെ പടയോട്ടം. ഒടുവില്‍ സാമ്പയുടെ പന്തില്‍ കുറ്റി തെറിച്ചു പുറത്താകുമ്പോള്‍ ഐപിഎല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറിയും ഐപിഎല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറിയും മനോഹാരമായൊരു ഇന്നിംഗ്‌സോടെ.സഞ്ജു എഴുതി ചേര്‍ത്തിരുന്നു.
സഞ്ജുവിനെ കൂടാതെ ഡല്‍ഹിക്കായി മോറിസ് 9 പന്തില്‍ 38 റണ്‍സും ഋഷഭ് പന്ത് 22 പന്തില്‍ 31 റണ്‍സും നേടി. നാലുഫോറും മൂന്നു സിക്‌സും അടക്കമായിരുന്നു മോറിസിന്റെ ഇന്നിംഗ്‌സ്.
This post was last modified on April 11, 2017 11:15 pm
Leave a Comment