July 01, 2026 |
Share on

എന്ത് തെമ്മാടിത്തരമാണിത്; സഭയിൽ സതീശന്റെ ആക്രോശം

ഒരിക്കലും പ്രയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളും പ്രവര്‍ത്തികളുമാണ് സതീശന്‍ നടത്തിയത്

കൂത്താട്ടുകുളത്ത് സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിലമറന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൈയ്യിലിരുന്ന പേപ്പര്‍ മേശയിലേക്ക് വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തരമാണെന്നും എന്തും ചെയ്യാമോയെന്നും സ്പീക്കര്‍ എഎം ഷംസീറിനോട് ചോദിച്ചു.kala raju abduction kerala assembly opposition walkout; Sateesan’s exclamation in the congregation

അങ്ങ് പ്രകോപിതനാവരുതെന്നും അങ്ങൊരു സീനിയര്‍ പൊളിറ്റീഷനാണെന്നും സ്പീക്കര്‍ സതീശനോട് ആവര്‍ത്തിച്ച് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. സഭയില്‍ ഒരിക്കലും പ്രയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളും പ്രവര്‍ത്തികളുമാണ് സതീശന്‍ സഭയില്‍ നടത്തിയത്. വിഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതാണ് വിഡി സതീശന്റെ ആക്രോശത്തിന് കാരണമായത്.

വീണ്ടും പ്രസംഗം തുടര്‍ന്ന സതീശന്‍ നടി ഹണി റോസിന്റെ കേസിലെ വേഗത കലാ രാജുവിന്റെ കേസില്‍ ഇല്ലെന്ന് ആരോപിച്ചു. കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അട്ടഹസിച്ച ദുശ്ശാസനനെ പോലെ ഭരണപക്ഷം ചരിത്രത്തില്‍ അഭിനവ ദുശ്ശാസനന്‍മാര്‍ എന്ന് രേഖപ്പെടുത്തും എന്നും സതീശന്‍ വിമര്‍ശിച്ചു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം വച്ചു.

പ്രസംഗം 13 മിനിറ്റായെന്നും അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തിയതായും ബഹളം നിയന്ത്രിക്കാതെ സ്പീക്കര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ പെരുമാറരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നെ പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി.

ഇതോടെ മുഖ്യമന്ത്രി എഴുന്നേറ്റു. വികാരം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാമെന്നും എന്നാല്‍ ചെയറിനെ ഈ രീതിയില്‍ അപമാനിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തന്നോട് പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടതായും സതീശന്‍ പറഞ്ഞു. സിപിഎം വനിതാ കൗണ്‍സിലറാണ് ആക്രമിക്കപ്പെട്ടത്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്ക് ഇത് സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും സതീശന്‍ പറഞ്ഞു. പിന്നാലെ വാക്കൗട്ടും നടത്തി.

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. വിഷയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ ആണ് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.kala raju abduction kerala assembly opposition walkout; Sateesan’s exclamation in the congregation

Content Summary: kala raju abduction kerala assembly opposition walkout; Sateesan’s exclamation in the congregation

Leave a Reply

Your email address will not be published. Required fields are marked *

×