June 04, 2026 |
Share on

500 രൂപയ്ക്ക് റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍!

ജിയോയുടെ 500 രൂപ ഫോണ്‍ ഈ മാസം തന്നെ ഇറങ്ങുമെന്നാണ് സൂചന.

ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവം സൃഷ്ടിച്ചത് അംബാനി സഹോദരന്മാരുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (ഇപ്പോള്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള) 500 രൂപ ഫോണും കണക്ഷനുമായിരുന്നു. ഇപ്പോള്‍ നെറ്റ് ഓഫര്‍ നല്‍കി അടുത്ത വിപ്ലവം സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. 500 രൂപയ്ക്ക് റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ ശ്രമം.

ജിയോയുടെ 500 രൂപ ഫോണ്‍ ഈ മാസം തന്നെ ഇറങ്ങുമെന്നാണ് സൂചന. ജൂലൈ 21-ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പ്രഖ്യാപനമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ജിയോ ഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ പുറത്തിറക്കാനാണ് പദ്ധതി. വോള്‍ട്ട് സംവിധാനത്തോടെ ഇറങ്ങുന്ന ഫോണില്‍ അതിവേഗ 4ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഫോണില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്റ്റോര്‍, പ്ലേ മ്യൂസിക് എന്നിവയും ഉപയോഗിക്കാന്‍ കഴിയും.

നേരത്തേ 4ജി അവതരിപ്പിച്ചപ്പോള്‍ ലൈഫ് എന്ന പേരില്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ഫോണുകളും ജിയോ പുറത്തിറക്കിയിരുന്നു. നിലവില്‍ 3,000 രൂപയ്ക്ക് വരെ 4ജി സൗകര്യമുള്ള ജിയോ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

×